ഒരുരൂപ നാണയത്തിന്റെ പേരില്‍ തട്ടിപ്പ്: 26 ലക്ഷം രൂപ നഷ്ടമായി, യുവാവ് തീകൊളുത്തി മരിച്ചു


പ്രതീകാത്മകചിത്രം| Photo: Mathrubhumi

ബെംഗളൂരു: അരനൂറ്റാണ്ട് പഴക്കമുള്ള ഒരുരൂപ നാണയത്തിന് ലക്ഷങ്ങള്‍ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിനിരയായ യുവാവ് തീകൊളുത്തി മരിച്ചു.

ചിക്കബെല്ലാപുര സ്വദേശിയും ഗിഫ്റ്റ് ഷോപ്പ് ഉടമയുമായ അരവിന്ദ് (39) ആണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്. 26 ലക്ഷത്തോളം രൂപ ഇയാള്‍ക്ക് നഷ്ടമായതായതാണ് സൂചന.

സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചുമാണ് ഇയാള്‍ പണം സംഘടിപ്പിച്ചത്. കബളിപ്പിക്കപ്പെട്ടെന്നും മരണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും സുഹൃത്തുക്കള്‍ക്ക് വാട്ട്സ്ആപ്പ് സന്ദേശമയച്ചതിന് ശേഷമാണ് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന 1957-ലെ ഒരു രൂപ നാണയം വില്‍ക്കാനുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യംനല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാണയത്തിന്റെ ചിത്രം കാണണമെന്നാവശ്യപ്പെട്ട് ഒരാള്‍ അരവിന്ദിനെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് നാണയത്തിന് 46 ലക്ഷം രൂപ മൂല്യമുണ്ടെന്നും ഈ തുക നല്‍കി നാണയം വാങ്ങാന്‍ തയ്യാറാണെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു.

വില്‍പ്പനയുമായി ബന്ധപ്പെട്ട് നികുതിയിനത്തിലും മറ്റ് സേവനങ്ങള്‍ക്കും തുക മുന്‍കൂട്ടി അടയ്ക്കണമെന്നും ഈ തുക അരവിന്ദ് വഹിക്കണമെന്നും ഫോണില്‍ വിളിച്ചയാള്‍ അറിയിച്ചു. ഇതനുസരിച്ചാണ് പലഘട്ടങ്ങളിലായി അരവിന്ദ് ഇയാള്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് 26 ലക്ഷം രൂപ അടച്ചത്. എന്നാല്‍ പണമടച്ചതിന് ശേഷം ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി അരവിന്ദിന് ബോധ്യമായത്.

വ്യാഴാഴ്ച സ്‌കൂട്ടറില്‍ ചിക്കബെല്ലാപുരയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയ അരവിന്ദ് കൈവശം കരുതിയിരുന്ന പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഇതിന് മുമ്പ് സുഹൃത്തിന് ആത്മഹത്യാക്കുറിപ്പും അയച്ചു.

സുഹൃത്ത് സന്ദേശം പോലീസിന് കൈമാറിയതിനെത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പണമടച്ച അക്കൗണ്ട് നമ്പറുകളുടേയും മൊബൈല്‍ നമ്പറിന്റേയും വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ചിക്കബെല്ലാപുര പോലീസ് അറിയിച്ചു.

Content Highlights: one rupee coin fraud: man commits suicide after he losses 26 lakh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented