അനീസ് അൻസാരി| Photo: Mathrubhumi news screengrab
കൊച്ചി: മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരേ ഒരു യുവതി കൂടി ലൈംഗിക അതിക്രമ പരാതി നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, അനീസിന്റെ പാസ്‌പോര്‍ട്ട് കൊച്ചി വാഴക്കാലായിലെ ഫ്‌ളാറ്റില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലുക്ക് ഔട്ട് സര്‍ക്കുലറും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് അനീസിനെതിരെ പരാതി നല്‍കിയത്. മേക്കപ്പ് സ്റ്റുഡിയോയില്‍വെച്ച് അനീസ് തന്നെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയില്‍നിന്ന് വിശദമായ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.
കഴിഞ്ഞദിവസം മൂന്നു യുവതികള്‍ അനീസിനെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയിരുന്നു. ഇതില്‍ രണ്ടുപരാതികള്‍ ഐ.പി.സി. 354 പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇ മെയില്‍ വഴി പരാതി നല്‍കിയവരുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലാരിവട്ടം പോലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞദിവസം അനീസിന്റെ വീട്ടിലും മേക്കപ്പ് സ്റ്റുഡിയോയിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.
Content Highlights: one more woman files sexual abuse complaint against make up artist anees anzari
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..