യുവതിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍


പ്രതീകാത്മകചിത്രം| Photo: Mathrubhumi

ഉദുമ: രാത്രിയില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഉദുമ പടിഞ്ഞാറിലെ നൗഷാദിനെയാ (32)ണ് കണ്ണൂരില്‍ നിന്നെത്തിയ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

എട്ടുമാസം പ്രായമായ കുഞ്ഞിനൊപ്പം ഭര്‍തൃവീട്ടില്‍ താമസിക്കുന്ന യുവതിയെ 2016-ല്‍ 21 പ്രതികള്‍ രാത്രിയില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ് ഖത്തറിലായിരുന്നു. യുവതിയുടെ പരാതിയില്‍ 2020 ഓഗസ്റ്റ് 31-ന് ബേക്കല്‍ പോലീസാണ് ആദ്യം കേസെടുത്തത്.അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് യുവതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് കേസ് കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു. അഞ്ചുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

Content Highlights: one more man arrested in uduma for threatening and gang raping the woman at night


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented