അഞ്ചു കോടി രൂപയ്ക്ക് ഇരുതലമൂരിയെ വിൽക്കാൻശ്രമിച്ച കേസിൽ ആക്രിക്കട നടത്തുന്നയാൾ പിടിയിൽ


അൻസാർ റഹീം

കാളികാവ്: ഇരുതലമൂരി കച്ചവടവുമായി ബന്ധപ്പെട്ട രണ്ടാമത്തെയാളും പിടിയിലായി. മൂന്നരക്കിലോയോളം തൂക്കമുള്ള ഇരുതലമൂരിയെ അഞ്ചുകോടി രൂപ നിശ്ചയിച്ച് വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. കൊല്ലം സ്വദേശിയും പെരിന്തൽമണ്ണയിൽ ആക്രിക്കട നടത്തുന്നയാളുമായ അൻസാർ റഹീം (37) ആണ് ശനിയാഴ്ച വനപാലകരുടെ പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മേലാറ്റൂർ പോലീസ് വേങ്ങൂരിലെ പുല്ലൂർശങ്ങാട്ടിൽ മുഹമ്മദ് ആഷിക്കി (30) നെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുവാരക്കുണ്ട് ഫോറസ്റ്റ് അധികൃതർ അൻസാർ റഹീമിനെ വേങ്ങൂരിൽനിന്ന്‌ പിടികൂടിയത്.

ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ പി. വിനു, എസ്.എഫ്.ഒ.മാരായ ലാൽവി നാഥ്, എം. വത്സൻ, എച്ച്. നൗഷാദ്, ബീറ്റ് ഓഫീസർമാരായ വി.ജി. ബീഷ്, വി.എ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Content Highlights: one more arrested in western blind snake sale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented