പുഴയിലേക്ക് ചാടിച്ചു, ആരും രക്ഷിക്കാതിരിക്കാന്‍ കള്ളനാണെന്ന് വിളിച്ചുപറഞ്ഞു; ഒരാള്‍കൂടി പിടിയില്‍


ജൂലായ് മൂന്നിന് വൈത്തിരിയിലെ ലോഡ്ജില്‍ നിന്ന് ഇര്‍ഷാദിനെ പുറത്തിറക്കി കാറില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോവുകയാണ് ചെയ്തത്. ഇതിനുശേഷം വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തടങ്കലില്‍ പാര്‍പ്പിച്ചു.

ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ജുനൈദ്

പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം വഴിക്കടവ് സ്വദേശികൂടി അറസ്റ്റിലായി. കോരന്‍കുന്ന് കാരക്കോട് പുഴക്കാട്ട്കുണ്ടില്‍ ജുനൈദിനെയാണ് (33) അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

ഇര്‍ഷാദിനെ കാറില്‍ പുറക്കാട്ടിരി പാലത്തിനുസമീപം എത്തിച്ച സംഘത്തില്‍ ഉള്‍പ്പെട്ടയാളാണിത്. ഈ സംഘത്തില്‍പ്പെട്ട വൈത്തിരി കൊടുങ്ങയിപറമ്പില്‍ മിസഫര്‍ (28), മേപ്പാടി റിപ്പണ്‍ പാലക്കണ്ടി ഷാനവാസ് (32), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ് (37) എന്നിവര്‍ ഓഗസ്റ്റ് എട്ടിന് കോടതിയില്‍ കീഴടങ്ങിയിരുന്നു. കല്പറ്റ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ ഇവരെ പിന്നീട് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തതാണ്.

തെളിവെടുപ്പ് നടത്തി ഇവര്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിരുന്നു. ജുനൈദും പിടിയിലായതോടെ കേസില്‍ 12 പേര്‍ അറസ്റ്റിലായി.

പുറക്കാട്ടിരിയില്‍നിന്ന് പ്രതികള്‍ മടങ്ങിയത് മരണം ഉറപ്പാക്കിയെന്ന് പോലീസ് നിഗമനം

പേരാമ്പ്ര: സൂപ്പിക്കടയില്‍നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദുമായി കാറിലെത്തിയവര്‍, പുറക്കാട്ടിരി പാലത്തില്‍നിന്ന് മടങ്ങിയത് പുഴയില്‍ ഇര്‍ഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമെന്ന അന്വേഷണസംഘത്തിന്റെ നിഗമനം.

ജൂലായ് മൂന്നിന് വൈത്തിരിയിലെ ലോഡ്ജില്‍ നിന്ന് ഇര്‍ഷാദിനെ പുറത്തിറക്കി കാറില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോവുകയാണ് ചെയ്തത്. ഇതിനുശേഷം വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ഈ സമയത്ത് ഒന്നാംപ്രതിയായ കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹും മൂന്നാം പ്രതിയായ കണ്ണൂരിലെ മര്‍സീദും ഇര്‍ഷാദ് താമസിക്കുന്ന സ്ഥലത്തെത്തിയിരുന്നു.മുഹമ്മദ് സ്വാലിഹ് ഇര്‍ഷാദിനെ സ്വര്‍ണം തിരികെ കിട്ടാനായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഈ ദൃശ്യങ്ങളാണ് കുടുംബാംഗങ്ങള്‍ക്ക് അയച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പിന്നീട് വൈത്തിരിയിലെ മിസഫര്‍, മേപ്പാടിയിലെ ഷാനവാസ്, കൊടുവള്ളിയിലെ ഇര്‍ഷാദ് എന്നിവര്‍ കൊടുവള്ളിയിലെ ഇര്‍ഷാദിന്റെ കാറില്‍ മൈസൂരുവിലും ഗുണ്ടല്‍പേട്ടിലും ലോഡ്ജുകളിലേക്ക് എത്തിച്ച് തടങ്കലില്‍വെച്ചു.

ജൂലായ് 15-ന് ഇവിടെനിന്നാണ് തിരികെ കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. കോഴിക്കോട് വഴി പുറക്കാട്ടിരി പാലത്തിന് സമീപം എത്തിക്കുകയുംചെയ്തു.പുഴയിലേക്ക് ചാടിക്കുകയാണ് ഇവിടെനിന്ന് കാറില്‍ ഒപ്പമുണ്ടായിരുന്ന പ്രതികള്‍ നാലുപേരും കൂടി ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

മറ്റാരും രക്ഷപ്പെടുത്താതിരിക്കാന്‍ കള്ളന്‍ എന്ന് വിളിച്ച് പറയുകയും ചെയ്തു. ഇവിടെ നിന്ന് ഇര്‍ഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് നാലംഗസംഘം സ്ഥലത്തുനിന്ന് കാറില്‍ കടന്നു കളഞ്ഞതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Content Highlights: one more arrested in kozhikode perambra irshad murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented