'കിട്ടിയോ' എന്ന ചോദ്യത്തിന് ഒരുമാസം;തെളിയാകേസിന്റെ ചരിത്രത്തിലേക്ക് എകെജി സെന്റര്‍ സ്‌ഫോടകവസ്തുവേറും


സ്വന്തം ലേഖകന്‍

ബോംബേറ് നടന്നൂവന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് കണക്കില്ല. നഗരവും ഗ്രാമങ്ങളുമെല്ലാം പ്രതിഷേധക്കടലായി.

പടക്കമേറ് നടന്ന സ്ഥലം ഇ.പി ജയരാജനും ഫോറൻസിക് വിദഗ്ധരും പരിശോധിക്കുന്നു.

തിരുവനന്തപുരം: പ്രതിയെ കിട്ടാന്‍ സിസിടിവി ദൃശ്യങ്ങളുമായി ഡല്‍ഹിവരെ പോയി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ രൂപീകരിച്ച് ദിവസങ്ങള്‍ പിന്നിട്ടു. എന്നിട്ടും എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ തുമ്പൊന്നും കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് ഇന്നേക്ക് ഒരുമാസം പൂര്‍ത്തിയായി. ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന നിലപാട് പോലീസ് മുന്നോട്ട് വെക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് കൂടി തെളിയാക്കേസിന്റെ ചരിത്രത്താളുകളിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുകയാണ്.

കഴിഞ്ഞ ജൂണ്‍ 30 ന് രാത്രി 11.30ന് സിപിഎം സംസ്ഥാന കമ്മിറ്റിയോഫീസായ എ.കെ.ജി സെന്ററിനെതിരേ ആക്രമണം നടന്നതിന് പിന്നാലെ ഉയര്‍ന്ന ചോദ്യം. ആരാണ് ഇതിന് പിന്നിലെന്നായിരുന്നു. കോണ്‍ഗ്രസോ അതോ ബിജെപിയോ? കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചു. ആദ്യ പ്രസ്താവന വന്നത് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കെ ശ്രീമതിയില്‍ നിന്ന്. ഇടിവെട്ടുന്നതിനുമപ്പുറം, കെട്ടിടം തകരുന്ന പോലുള്ള ശബ്ദം. പുസ്തകം വായിക്കുന്നതിനിടെ ശബ്ദത്തിന്റെ മുഴക്കം കൊണ്ട് ഞാനൊന്ന് ഇളകിപ്പോയി. പിന്നെ കണ്ടത് കേരളമൊട്ടാകെ സി.പി.എമ്മിന്റെ പ്രതിഷേധമാണ്.

ബോംബേറ് നടന്നൂവന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് കണക്കില്ല. നഗരവും ഗ്രാമങ്ങളുമെല്ലാം പ്രതിഷേധക്കടലായി. കോണ്‍ഗ്രസ്സുകാരാണ് ചെയ്തതെന്ന ആരോപണമുയര്‍ത്താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത് പ്രതിഷേധത്തിന് എണ്ണയൊഴിക്കുകയും ചെയ്തു.

സിസിടിവിയും വാഹന പരിശോധനയും എന്നുവേണ്ട ഫെയ്സ്ബുക്കില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചവന്‍ വരെ പോലീസിന്റെ ചോദ്യം ചെയ്യലുകള്‍ക്ക് ഇരയായപ്പോള്‍ പ്രതികള്‍ വലയിലാവുമെന്ന പ്രതീതിയായിരുന്നു പൊതുസമൂഹത്തിനുണ്ടായിരുന്നത്. എതിരാളികളുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് ആരോപണ വിധേയര്‍ തന്നെ സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നതും അതിന്‍മേലുള്ള ചര്‍ച്ച അനുവദിച്ചതുമായ വിചിത്രമായ സംഭവങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചു.

കേരളം തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ച രാഷ്ട്രീയ ചരിത്രമെഴുതിച്ചേര്‍ത്ത സി.പി.എമ്മിന് വിദഗ്ധന്‍മാരായ പോലീസ് സന്നാഹങ്ങളും ശാസ്ത്രീയ വിദഗ്ധരും കയ്യിലുള്ള ആഭ്യന്തരവകുപ്പിന് ഇത് ചെറിയ നാണക്കേടൊന്നുമല്ല ബാക്കി വെക്കുന്നത്. പിടിക്കും പിടിക്കുമെന്ന് പറഞ്ഞ് മടത്തുപ്പോള്‍ പിടിച്ചോ വെന്ന് ചോദിച്ച് പ്രതിപക്ഷം വരെ ദിവസങ്ങളോര്‍മപ്പെടുത്തി സോഷ്യല്‍മീഡിയ കാര്‍ഡുകളിട്ട് സര്‍ക്കാരിനെ ട്രോളാന്‍ തുടങ്ങി.

കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമേ ഇത്തരം ആക്രമത്തിന് കഴിയൂവെന്ന് ഉറച്ച നിലപാടെടുത്ത ഇ.പി ജയരാജന്‍ പിന്നീട് ന്യായീകരിച്ചത് സുകുമാരക്കുറുപ്പിനെ പിടിച്ചോവെന്ന് ചോദിച്ചാണ്. ആരെയെങ്കിലും പിടിക്കാനാവുമോയെന്ന് ചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തില്‍ നിന്ന് തലയൂരി. വലിയ ആവേശം മുഖ്യമന്ത്രിയും കാണിച്ചില്ല. യുവജനസംഘടനകള്‍ പ്രതികള പിടിച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയില്ല. കെട്ടിടം തകരുന്ന ശബ്ദം കേട്ട ഇരുന്നയിടത്ത് നിന്ന് ഞെട്ടിത്തെറിച്ച പി.കെ ശ്രീമതി പിന്നീട് അക്കാര്യത്തില്‍ മിണ്ടിയിട്ടുമില്ല.

24 മണിക്കൂറും പോലീസ് കാവലുള്ള സ്ഥലമാണ് എ.കെ.ജി. സെന്റര്‍. മാത്രമല്ല നാല് പോലീസ് സ്റ്റേഷനുകളുടെ വലയത്തിനുള്ളിലുള്ള സ്ഥലം. ഇവിടെ സ്ഫോടനം നടത്തി ഒരു അക്രമിക്ക് എങ്ങനെ രക്ഷപ്പെടാനാവുമെന്ന ചോദ്യമാണ് ആദ്യം ഘട്ടം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പക്ഷെ ഉത്തരമില്ല.

കിട്ടിയ സി.സി.ടി.വി ദൃശ്യവും കൊണ്ട് കേരള പോലീസ് ഡല്‍ഹി വരെ പോയി. സിഡാക്കിലും ഫോറന്‍സിക്ക് ലാബിലും കയറിയിറങ്ങി. ഇരുചക്ര വാഹനത്തിന്റെ പുറകെ പോയി. പക്ഷെ നിരാശമാത്രമായിരുന്നു ഫലം. ഇനിയൊരു തെളിവും ബാക്കിയില്ലെന്ന് പറഞ്ഞ് പോലീസ് അന്വേഷണത്തിന് അടിയറവ് പറയുമ്പോള്‍ രാഷ്ട്രീയ കേസ് ഡയറിയുടെ ഉത്തരം കിട്ടാത്ത താളുകളില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ക്കുകയാണ് എ.കെ.ജി സെന്ററിലെ പടക്കമേറ് കേസും.

കട്ടവനെപ്പോയിട്ട് കണ്ടവനെയെങ്കിലും പ്രതിയാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.പാര്‍ട്ടി ആസ്ഥാനത്ത് ഏതായാലും(ബോംബോ പടക്കമോ) ഉണ്ടായാല്‍ അത് ചെയ്തവരെ കണ്ടെത്താന്‍ പാര്‍ട്ടി ഭരിച്ചിട്ട് കഴിയുന്നില്ല എന്നത് സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തും. പ്രത്യേകിച്ച് ചെയ്തത് സിപിഎമ്മുകാര്‍ തന്നെയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍

അന്വേഷണത്തിന്റെ നാള്‍വഴികള്‍

പ്രധാനമായും സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും ഇതില്‍ കാര്യമായൊരു നേട്ടവുമുണ്ടായില്ല. സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹിവരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.

പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. ഇതോടെ ഈ വഴിക്കുള്ള അന്വേഷണവും മുട്ടി.

അക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ചിലരെ പിടിച്ച് പോലീസ് ചോദ്യം ചെയ്ത് തുമ്പുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇതും നടന്നില്ല. ഇതോടെയാണ് ഇനി പരിശോധിക്കാന്‍ തെളിവുകളൊന്നും ബാക്കിയില്ലെന്ന നിലപാടിലേക്ക് പോലീസ് എത്തിയത്.

ഇനി ക്രൈംബ്രാഞ്ച്

അക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ ഇനി ക്രൈംബ്രാഞ്ചില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണ ചുമതലയില്‍നിന്നുമാറ്റി സംസ്ഥാന പോലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സി.പി.എം. നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, സി.പി.എം. പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കളും തിരിച്ചടിച്ചു. പ്രതിപോയ കുന്നുകുഴിഭാഗം നിമിഷങ്ങള്‍ക്കുള്ളില്‍ അരിച്ചുപെറുക്കി പരിശോധന നടത്താന്‍ പോലീസിന് കഴിയുമായിരുന്നു.

മിനിറ്റുകള്‍ക്കുള്ളില്‍ ഇവിടെനിന്നുള്ള വഴികളെല്ലാം അടച്ച് പരിശോധിക്കാനാകും. എന്നിട്ടും പ്രതിയെ പോലീസിന് കിട്ടിയില്ലെന്നതാണ് വിമര്‍ശനം ശക്തമാക്കുന്നത്. കാര്യമായ തെളിവുകളൊന്നുമില്ലാതെ അന്വേഷണം നിലച്ചമട്ടായിരുന്നു.ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.

Content Highlights: One month on AKG Centre Attack case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented