സഹായിയായി അടുത്തുകൂടി, ചികിത്സയിലുള്ള നടന്‍ 'ബോണ്ട' മണിയില്‍നിന്ന് ഒരുലക്ഷം രൂപ കവര്‍ന്നു


'ബോണ്ട' മണി ചികിത്സയിലിരിക്കെയാണ് ആരാധകനാണെന്നും കുടുംബത്തെ സഹായിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ച് രാജേഷ് പരിചയപ്പെടുന്നത്. പിന്നീട് സഹായിയായി ഒപ്പം കൂടി

'ബോണ്ട' മണി. Photo: twitter.com/newsmas10121635

ചെന്നൈ: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിനിമാനടന്‍ 'ബോണ്ട' മണിയെ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടി ഒരുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തിരുപ്പൂര്‍ സ്വദേശി രാജഷാണ് (34) പിടിയിലായത്.

ചെന്നൈ ഓമന്തരൂര്‍ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 'ബോണ്ട' മണി ചികിത്സയിലിരിക്കെയാണ് ആരാധകനാണെന്നും കുടുംബത്തെ സഹായിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ച് രാജേഷ് പരിചയപ്പെടുന്നത്. പിന്നീട് സഹായിയായി ഒപ്പം കൂടി.

സെപ്റ്റംബര്‍ 27- ന് ബോണ്ട മണി ആശുപത്രി വിട്ടപ്പോള്‍ രാജേഷും അദ്ദേഹത്തോടൊപ്പം വീട്ടിലേക്കുപോയി. അതിനിടയില്‍ ബോണ്ട മണിയുടെ ഭാര്യ മാധവി മരുന്നു വാങ്ങാനായി പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട്
രാജേഷിനു എ.ടി.എം കാര്‍ഡു നല്‍കി. പുറത്തു പോയ രാജേഷ് തിരികെ വന്നില്ല. അതിനിടയില്‍ തന്റെ അക്കൗണ്ടില്‍നിന്നും 1.05 ലക്ഷം രൂപ പിന്‍വലിച്ചതായി ബോണ്ട മണിക്ക് മൊബൈലില്‍ സന്ദേശം ലഭിച്ചു. രാജേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനുമുമ്പും പലരുടെ സഹായിയായിനിന്ന് രാജേഷ് പണം തട്ടിയെടുത്തിട്ടുണ്ടെന്നും ചെന്നൈയിലും കോയമ്പത്തൂരിലും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

Content Highlights: one lakh rupees looted from actor bonda mani


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented