വാകത്താനം ഞാലിയാകുഴിയിലെ ബാറിന് മുൻപിൽ പോലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നു. ഇൻസെറ്റിൽ മരിച്ച ജിനു.
വാകത്താനം: ഞാലിയാകുഴിയിലെ ബാറില്‍ മദ്യപിച്ച സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. പാത്താമുട്ടം കുഴിയാത്ത് ജിനു വര്‍ഗീസ് (40)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ബാറിനു മുന്പിലെ വഴിയിലാണ് സംഘര്‍ഷമുണ്ടായത്.
ബോധരഹിതനായ ജിനുവിനെ കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പേര് നിരീക്ഷണത്തിലാണ്.
ആദ്യമുണ്ടായ ഏറ്റുമുട്ടല്‍ കഴിഞ്ഞ് മടങ്ങിയവര്‍ വീണ്ടുമെത്തി സംഘട്ടനം നടത്തുകയായിരുന്നുവെന്ന് പറയുന്നു. ബാറിലെയും സമീപവീടുകളിലേയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് പ്രതികളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്താന്‍ മൃതദേഹ പരിശോധനയുടെ ഫലം കിട്ടണമെന്നും ജിനുവിന്റെ ശരീരത്തില്‍ പുറമേ കാണുന്ന മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ശാസ്ത്രീയ തെളിവെടുപ്പ് സംഘവും സ്ഥലത്തെത്തിയിരുന്നു.
കുഴിയാത്ത് പരേതരായ കെ.വി. വര്‍ഗീസിന്റെയും മോളിക്കുട്ടിയുടെയും മകനായ ജിനു പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഇലക്ട്രീഷ്യനാണ്. ഭാര്യ: ലിന്‍സി (കൂത്താട്ടുകുളം-മുന്‍സിഫ് കോടതി, കോട്ടയം). മക്കള്‍: ജിയോണ്‍, ജെയ്ഡന്‍. സഹോദരന്: ജിജു.
Content Highlights: one died after fight in front of a bar in vakathanam kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..