അനീഷ് ആന്റണി
കോട്ടയം: ചിങ്ങവനത്തെ സ്വകാര്യ ധനകാര്യസ്ഥാപനമായ സുധ ഫിനാന്‍സിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂര്‍ അനീഷ് ഭവനം വീട്ടില്‍ അനീഷ് ആന്റണി (25) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തും ചേര്‍ന്ന് കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു.
ചങ്ങനാശ്ശേരി ഡി.വൈ.എസ്പി ബിജു വി. നായര്‍, മുന്‍ ചങ്ങനാശ്ശേരി ഡി.വൈ.എസ്പി വിശ്വനാഥന്‍ എ.കെ, ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്.ഓ ബിനു ബി.എസ്, എസ് .ഐ മാരായ വിപിന്‍ ചന്ദ്രന്‍, അഖില്‍ ദേവ്, ജയകൃഷ്ണന്‍, സുരേഷ്, സി.പി.ഓ മാരായ ശ്യാം. എസ്. നായര്‍, മണികണ്ഠന്‍, സതീഷ് കുമാര്‍ പി.ആര്‍, അതുല്‍ കെ മുരളി, സന്‍ജിത്ത്, അരുണ്‍, അനീഷ്, ലൈജു, ഷെബിന്‍ പീറ്റര്‍,രതീഷ്, സന്തോഷ് കുമാര്‍, സന്തോഷ്, നിയാസ്, രഞ്ജിത്ത് എന്നിവരാണ് ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Content Highlights: one arrested in kottayam sudha finance robbery case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..