ബഷീർ
അരീക്കോട് : വീടിന്റെ അടുക്കളയിൽ ഫ്രിഡ്ജിനു താഴെ ഒളിപ്പിച്ച നിലയിൽ ഒന്നേമുക്കാൽ കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ഒളിപ്പിച്ച ഗൃഹനാഥൻ ഊർങ്ങാട്ടിരി കല്ലെരട്ടിക്കൽ തിരുത്തിപ്പറമ്പൻ ബഷീർ(49) പിടിയിലായി.
പോലീസ് ബഷീറിന്റെ വീട്ടിൽ രണ്ട് മണിക്കൂറോളം റെയ്ഡ് നടത്തിയാണ് കഞ്ചാവ് കണ്ടെടുത്തത്. നേരത്തേ പിടിയിലായ കഞ്ചാവു കേസിലെ ചില പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഇയാൾ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒരു മാസമായി ബഷീറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് അരീക്കോട് പോലീസ് പറഞ്ഞു.
അരീക്കോട് സ്റ്റേഷനിൽ എട്ട് കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാൾ. വാഴക്കാട്, മുക്കം, മഞ്ചേരി, കോഴിക്കോട് പോലീസ് സ്റ്റേഷനുകളിലായി മറ്റു കഞ്ചാവു കേസുകളുമുണ്ട്. കൂടുതൽ അന്വേഷണം നടത്താനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി ആന്ധ്രയിലേക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലാണ് അരീക്കോട് പോലീസ്.
അരീക്കോട് പോലീസ് ഇൻസ്പെക്ടർ സി.വി. ലൈജുമോന്റെ നിർദേശപ്രകാരം എസ്.ഐ.മാരായ അജാസുദീൻ, പി. വിജയൻ, അമ്മദ്, എ.എസ്.ഐ. കബീർ, സി.പി.ഒ.മാരായ ബഷീർ, ജയസുധ, സലീഷ്, ഫിൽസർ ചേക്കുട്ടി, ഷിബു, സിസിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ബഷീറിനെ പിടികൂടിയത്. മഞ്ചേരി എൻ.ഡി.പി.എസ്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: one arrested frim Areekode for hiding cannabis in home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..