പ്രതി സോണി | Photo: മാതൃഭൂമി
തിരുവനന്തപുരം: യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി പൂട്ടിയിട്ടശേഷം പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. അടിമലത്തുറ പുറംപോക്ക് പുരയിടത്തില്‍ സോണി(18)യെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ കൂട്ടാളികളായ മറ്റ് രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണമാരംഭിച്ചു. പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയാണ് യുവാവ് ഇവരുടെ കൈയില്‍നിന്ന് രക്ഷപ്പെട്ടത്.
വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി സ്വദേശിയായ 20-കാരനാണ് തട്ടിപ്പിനിരയായത്. മൊബൈല്‍ഷോപ്പില്‍ ജോലിചെയ്യുന്ന ഇയാള്‍ കടയിലെത്തിയ അടിമലത്തുറയിലെ യുവതിയുമായി സൗഹൃദത്തിലായി. ഇയാള്‍ പിന്നീട് യുവതിക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചു. ഇതിനിടയില്‍ യുവതി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. യുവതിയുടെ ഫോണ്‍ ഭര്‍ത്താവിന്റെ പക്കലായിരുന്നു.
ഭാര്യയുടെ ഫോണിലെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ മനസ്സിലാക്കിയശേഷം, ഭര്‍ത്താവ് യുവാവിന് ഭാര്യയെന്ന രീതിയില്‍ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളയച്ചു. ഇതോടെ ഈ ഫോണിലേക്ക് ഇയാളും തിരികെ സന്ദേശങ്ങള്‍ അയച്ചു. തുടര്‍ന്ന് വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശങ്ങളയച്ചു.
തുടര്‍ന്നായിരുന്നു യുവാവ് അടിമലത്തുറയിലുള്ള വീട്ടിലെത്തിയത്. വീട്ടിലെത്തിയ യുവാവിനെ, യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളായ സോണിയും മറ്റൊരാളും ചേര്‍ന്ന് തടഞ്ഞുവെച്ചശേഷം ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടു. ഇയാളോട് ഒരുലക്ഷം രൂപയും കാറും ആവശ്യപ്പെട്ടു. ഒരു ദിവസം മുഴുവനും ഇവിടെ പൂട്ടിയിട്ടതോടെ തന്റെ കൈയില്‍നിന്ന് 10000 രൂപ ഇവര്‍ക്ക് നല്‍കി.
ബാക്കി തുക കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളില്‍നിന്ന് നല്‍കാമെന്ന് ഉറപ്പുനല്‍കി.ഇതിനായി യുവതിയുടെ ഭര്‍ത്താവ്, പിടിയിലായ സോണി, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവരെയും കൂട്ടി യുവാവ് തന്റെ കാറില്‍ കഴക്കൂട്ടത്തേക്ക് തിരിച്ചു. ഇതിനിടയില്‍ കാര്‍ വിഴിഞ്ഞത്തെത്തിയപ്പോള്‍, വാഹനം നിര്‍ത്തി ഇയാള്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇതോടെ കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. പിന്നീടാണ് പ്രതികളിലൊരാളെ അറസ്റ്റു ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ സോണിയെ റിമാന്‍ഡു ചെയ്തു. ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ്, ഗ്രേഡ് എസ്.ഐ. അജിത്, സി.പി.ഒ.മാരായ അഭിലാഷ്, ദീപു, പ്രകാശ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Content Highlights: one arrested for trying to snatch money and car for sending whatsapp message to a lady
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..