ഒറ്റയ്ക്ക് താമസിക്കുന്ന തൊണ്ണൂറുകാരിക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമം; പ്രതി അറസ്റ്റിൽ


വിജയകുമാർ

ഇരിങ്ങാലക്കുട: തനിച്ചു താമസിക്കുന്ന തൊണ്ണൂറ് വയസ്സുള്ള സ്ത്രീയെ വീട്ടിൽക്കയറി ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് വടക്കഞ്ചേരി അവിഞ്ഞിക്കാട്ടിൽ ബിജു എന്ന വിജയകുമാർ (36) ആണ് പിടിയിലായത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ വിജയകുമാർ വണ്ടി ഇടവഴിയിൽ വെച്ച് വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറുകയായിരുന്നു. ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചു. അവർ ചെറുത്തുനിന്നതോടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു.

ഒട്ടേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള വിജയകുമാർ പലതവണ ജയിലിൽ കിടന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. ഹോട്ടൽ തൊഴിലാളിയായി രണ്ടുവർഷത്തോളമായി തൊട്ടിപ്പാളിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ളവരിൽ സഞ്ചരിച്ചവരുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറകളിൽ തിരഞ്ഞാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. കൃത്യം നടത്തിയ പ്രതി ഒരു കടയിൽ കയറിയതിന്റെ ദ്യശ്യം പതിഞ്ഞത് തുമ്പായി.മാല വടക്കഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരിക്കുകയായിരുന്നു.

തൊട്ടിപ്പാൾ പാടശേഖരത്തിനു സമീപം കഴുത്തറ്റം വെള്ളത്തിലൂടെ നടന്ന് ഇയാൾ താമസിക്കുന്ന വീട് രാത്രിയിൽ വളഞ്ഞാണ് പിടികൂടിയത്.

വീട്ടിൽക്കയറി എഴുപത്തിനാലുകാരിയെ ദേഹോപദ്രവം ഏൽപ്പിച്ചതിനും കളവുകേസിലും കൊടകര സ്റ്റേഷനിൽ ഇയാൾ നേരത്തെ പ്രതിയാണ്.

നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി എട്ടുലക്ഷം തട്ടിയതിന് ചാലക്കുടിയിലും പെട്രോൾ പമ്പിൽ കവർച്ച നടത്തിയതിന് എറണാകുളം കുന്നത്തുനാട്ടിലും പെൺവാണിഭത്തിന് ചാവക്കാട്ടും വയോധികയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതിന് പാലക്കാട് വടക്കഞ്ചേരിയിലും 74-കാരിയുടെ ആഭരണം കവർന്നതിന് ചിറ്റൂരിലും ഇയാളുടെ പേരിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: one arrested for sexual assault attempt against 90 years old


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022

Most Commented