പ്രതീകാത്മക ചിത്രം | Photo: AFP
തിരുവനന്തപുരം: ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തു.മടവൂര്‍, പുലിയൂര്‍ക്കോണം, കിഴക്കനേല, പേരയില്‍ വീട്ടില്‍ ശശി(58)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ കിഴക്കനേല തറട്ടയില്‍ വീട്ടില്‍ അരവിന്ദാക്ഷനെ (52)യാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ പശുവിനെ കെട്ടിയതു സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് അരവിന്ദാക്ഷന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിലുള്ള വിരോധമാണ് അക്രമകാരണം. അരവിന്ദാക്ഷന്‍ കൃഷിയിടത്തില്‍ ജോലിചെയ്യുമ്പോള്‍ പ്രതി വെട്ടുകത്തിയുമായി എത്തി അസഭ്യം വിളിക്കുകയും തറയില്‍ തള്ളിയിട്ടശേഷം കഴുത്തിനു നേരേ വെട്ടുകയുമായിരുന്നു.
ഒഴിഞ്ഞുമാറിയ അരവിന്ദാക്ഷന്റെ വലതുകണ്ണിനു താഴെ മുറിവേറ്റു. തുടര്‍ന്ന് ശശി വെട്ടുകത്തിയുടെ കൈപ്പിടി കൊണ്ട് അരവിന്ദാക്ഷന്റെ ദേഹത്ത് പലവട്ടം ഇടിച്ചതിനെത്തുടര്‍ന്ന് വാരിയെല്ല് പൊട്ടുകയും ഇയാളെ ആശുപ്രതിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പള്ളിക്കല്‍ ഐ.എസ്.എച്ച്.ഒ. ശ്രീജിത്ത് പി.യുടെ നേതൃത്വത്തില്‍ എസ്.ഐ.സാഹില്‍ എം., ബാബു, എ.എസ്.ഐ. സജിത്ത്, സി.പി.ഒ. സുജിത്, അജീസ്, ബിജുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതി പ്രതിയെ റിമാന്‍ഡു ചെയ്തു.
Content Highlights: one arrested for attacking neighbor and attempt to murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..