കാറിലും ഓട്ടോയിലുമായി കടത്തിയ ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടിച്ചു; ഒരാള്‍ അറസ്റ്റില്‍


അബ്ദുൾ റഫീഖ്‌, പിടിച്ചെടുത്ത കഞ്ചാവ് | ഫോട്ടോ : മാതൃഭൂമി

ബദിയഡുക്ക: കാറിലും ഓട്ടോയിലുമായി കടത്തിയ ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് എക്‌സൈസ് പിടിച്ചു.

ഒരാള്‍ അറസ്റ്റിലായി. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. കഞ്ചാവ് കടത്താനുപയോഗിച്ച കാറും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. നെക്രാജെ നാരംപാടിയിലെ അബ്ദുള്‍ റഫീഖിനെ(35)യാണ് അറസ്റ്റ് ചെയ്തത്.



ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്.വിനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. നെല്ലിക്കട്ട-ബദിയടുക്ക റോഡില്‍ വാഹനപരിശോധനയ്ക്കിടെ ബീജന്തടുക്ക ജങ്ഷനില്‍നിന്ന് ചെടേക്കാല്‍ ഭാഗത്തേക്കുള്ള റോഡില്‍ സംശയാസ്പദമായ രീതിയില്‍ ഓട്ടോറിക്ഷയും കാറും നിര്‍ത്തിയിട്ടത് എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉദ്യോഗസ്ഥര്‍ അവിടെയെത്തിയപ്പോഴേക്കും കാറില്‍നിന്ന് ഒരാള്‍ ഓടിരക്ഷപ്പെട്ടു.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതോടെയാണ് ഓട്ടോയില്‍ സൂക്ഷിച്ച കഞ്ചാവ് ശ്രദ്ധയില്‍പെട്ടത്. ഓട്ടോയില്‍നിന്ന് 270 ഗ്രാം കഞ്ചാവും കാറില്‍നിന്ന് ഒന്നരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഓടിരക്ഷപ്പെട്ടത് തെക്കില്‍ കുണ്ടടുക്കത്തെ മുഹമ്മദ് ഷെരീഫാണെന്ന് തിരിച്ചറിഞ്ഞതായി എക്‌സൈസ് സംഘം അറിയിച്ചു.

Content Highlights: ganja seized, one and three quarters kilo of ganja, ganja smuggling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented