ടോള്‍ പ്ലാസ ജീവനക്കാരനെ വലിച്ചിഴച്ച സംഭവം; അഭിഭാഷകനായ പ്രതി കസ്റ്റഡിയില്‍, രണ്ടാമനായി അന്വേഷണം


പരിക്കേറ്റ അരുൺ ആശുപത്രിയിൽ, ടോൾ പ്ലാസ ജീവനക്കാരനെ കാറിൽ വലിച്ചിഴയ്ക്കുന്ന നിരീക്ഷണക്യാമറ ദൃശ്യം

കൊല്ലം: ടോള്‍ പ്ലാസ ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കസ്റ്റഡില്‍. അഭിഭാഷകനായ ഷിബു എന്നയാളാണ് കസ്റ്റഡിയിലുള്ളത്. തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ആലപ്പുഴയില്‍ പോയി മടങ്ങുമ്പോഴാണ് മര്‍ദ്ദനം നടന്നത്. ഷിബുവിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെന്നാണ് പോലീസ് പറയുന്നത്. ആറ്റിങ്ങല്‍ സ്വദേശി ലഞ്ജിത്ത് എന്നയാളും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് ഷിബു പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ലഞ്ജിത്തിനായി അഞ്ചാലുംമൂട് സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷിബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ താനും സുഹൃത്തും ആലപ്പുഴയില്‍ പോയി മടങ്ങുകയായിരുന്നു. ഈ സമയം വണ്ടിയോടിച്ചിരുന്ന ലഞ്ജിത്തും ടോള്‍ പ്ലാസ ജീവനക്കാരനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ജീവനക്കാരനെ ലഞ്ജിത്ത് മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസ് ഇക്കാര്യം പരിശോധിച്ചുവരികയാണ്.

കുരീപ്പുഴ ടോള്‍ പ്ലാസയിലെ ജീവനക്കാരന്‍ കുരീപ്പുഴ പേരില്‍ തെക്കതില്‍ അരുണി(24)നാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. അതിവേഗത്തില്‍ എമര്‍ജന്‍സി ലൈനിലൂടെ വന്ന കാറിന് കൈകാണിച്ച് അരുണ്‍ ടോള്‍ തുക ആവശ്യപ്പെട്ടു. അത്യാവശ്യത്തിന് പോകുകയാണെന്നു പറഞ്ഞ് ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കാന്‍ തുടങ്ങി. ഈ സമയം വഴിതടയാനായി വെച്ചിരുന്ന ട്രാഫിക് കോണ്‍, കാറിന് മുന്നിലേക്കു നീക്കിവെച്ചതാണ് പ്രകോപനത്തിനു കാരണം.

ഡ്രൈവര്‍ അരുണിനെ മര്‍ദിക്കുകയും അസഭ്യംപറയുകയും ചെയ്തു. സഹപ്രവര്‍ത്തകര്‍ ഓടിച്ചെന്നപ്പോഴേക്കും അരുണിന്റെ ഷര്‍ട്ടില്‍ പിടിച്ച് കാറിനോടു ചേര്‍ത്തുനിര്‍ത്തി ഓടിച്ചുപോകുകയായിരുന്നു. കാര്‍ 50 മീറ്ററോളം മുന്നോട്ടുപോയപ്പോഴാണ് അരുണിന്റെ മേലുള്ള പിടിവിട്ടത്. തുടർന്ന് കാര്‍ തിരുവനന്തപുരം ഭാഗത്തേക്ക് ഓടിച്ചുപോയി.

കാറിനൊപ്പം തറയിലൂടെ നിരങ്ങിനീങ്ങിയ യുവാവിന് ദേഹമാസകലം മുറിവുണ്ട്. രണ്ട് കാല്‍മുട്ടുകളിലെയും തൊലിപോയി സാരമായ പരിക്കേറ്റു. കൈവെള്ളയിലെ മാംസം അടര്‍ന്നിട്ടുണ്ട്. കാല്‍വിരലുകള്‍ക്കും നടുവിനും പരിക്കുണ്ട്. അരുണിനെ കൊല്ലം മതിലില്‍ ഭാഗത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂര്‍ രജിസ്ട്രേഷനുള്ള കാര്‍, പാരിപ്പള്ളിയില്‍ വിറ്റതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് പാരിപ്പള്ളി പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Content Highlights: crime, custody, attack, toll plaza


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented