Photo: youtube.com/watch?v=5zf73KRDSyo&t=25s
ലോസ് ആഞ്ജലിസ്: കവര്‍ച്ചയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ കാറിടിച്ചുവീഴ്ത്തി കൊള്ളയടിച്ചവർക്കായുള്ള തിരച്ചിലിലാണ് അമേരിക്കയിലെ ലോസ് ആഞ്ജലിസ് പോലീസ്. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്.
തിരക്കേറിയ നഗരത്തില്‍ ഒരു സ്ത്രീ ഓടി വരുന്നതും ഒരു കാറിന് നേരെ കൈവീശി സഹായം അഭ്യര്‍ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്തുടര്‍ന്നുവന്ന ഒരു കാര്‍ ഇവരെ ഇടിച്ചുവീഴ്ത്തുന്നു. കാറിടിച്ച് റോഡില്‍ വീണ ഇവരുടെ കയ്യിലുണ്ടായിരുന്ന വാച്ച് കാറിലെത്തിയവര്‍ അപഹരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ആഴ്ചയയിരുന്നു സംഭവം.
ലോസ് ആഞ്ജലിസിലെ ജ്വല്ലറി ഡിസ്ട്രിക്റ്റിലെ ഒരു ജ്വല്ലറിയില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ അക്രമികള്‍ ഒരു കാറില്‍ പിന്തുടരുകയായിരുന്നു. ഇത് മനസ്സിലാക്കി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കാറിടിച്ചു വീഴ്ത്തിയത്.
യുവതിക്ക് കാര്യമായ പരിക്കുകളേറ്റിട്ടില്ല. അക്രമികളുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു. സമാനമായ കവര്‍ച്ചകള്‍ അമേരിക്കയില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ളവരെ പിടികൂടാനായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.
Content Highlights: On Camera, Woman Hit By Car As She Tries To Flee Robbers In Los Angeles
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..