Photo: Screengrab from video tweeted by BhokaalRahul
ലഖ്നൗ: വിവാഹാഘോഷം അതിരുകടക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വരനും വധുവിനുമടക്കം പരിക്കേല്‍ക്കുകയും മരണംവരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് പുറത്തുവരുന്നത്. വിവാഹ വേളയില്‍ ആഘോഷത്തിന്റെ ഭാഗമായി വരന് വെടിയുതിര്ത്തതിനേത്തുടര്ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ ബ്രംനഗറിലാണ് സംഭവം.
വരന് മനീഷ് മധേശി വിവാഹ ആഘോഷങ്ങള്‍ക്കിടെ വെടിയുതിര്ത്തതിനേത്തുടര്ന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ബാബു ലാല്‍ യാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രഥം പോലെ അലങ്കരിച്ച വേദിയില്‍ മനീഷ് നില്ക്കുന്നതും ആളുകള്‍ ചുറ്റും കൂടിനില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആഘോഷങ്ങളുടെ ഭാഗമായി മനീഷ് വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സൈനികനായ ബാബുവിന്റേതായിരുന്നു മനീഷ് ഉപയോഗിച്ച തോക്ക്.
വരന് മനീഷും കൊല്ലപ്പെട്ട ബാബു യാദവും സുഹൃത്തുക്കളാണെന്ന് സോന്‍ഭദ്ര എസ്പി പ്രതാപ് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിടേറ്റയുടന് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബാബുവിന്റെ കുടുംബം പരാതി നല്‍കിയതിനേത്തുടര്‍ന്ന് മനീഷിനെ അറസ്റ്റ് ചെയ്തു. തോക്ക് പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു.
Content Highlights: On Camera, Groom Kills Friend In Celebratory Firing At Wedding Procession
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..