അക്കുച്ചി ഇഫിനി ഫ്രാങ്ക്ലിൻ
കോഴിക്കോട്: ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ഒ.എല്‍.എക്സിലൂടെ കോഴിക്കോട് സ്വദേശിയുടെ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി പിടിയില്‍. അക്കുച്ചി ഇഫിനി ഫ്രാങ്ക്ലിന് (25) നെയാണ് ബെംഗളൂരുവിലെ ഒരു ഫുട്ബോള്‍ഗ്രൗണ്ട് പരിസരത്തുനിന്ന് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. 2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.
ഒ.എല്‍.എക്സില്‍ വില്‍പ്പനയ്ക്കുവെച്ച കോഴിക്കോട് നല്ലളം സ്വദേശിയുടെ ആപ്പിള്‍ ഐ പാഡ് വാങ്ങാനെന്ന വ്യാജേനയാണ് പരാതിക്കാരനെ പ്രതികള്‍ ബന്ധപ്പെട്ടത്.
തുടര്‍ന്ന് അമേരിക്കയിലെ 'വെല്‍സ് ഫാര്‍ഗോ' എന്ന ബാങ്കിന്റേതെന്നു തെറ്റിദ്ധരിപ്പിക്കുന്ന പണമയച്ചതിന്റെ വ്യാജരസീത് ഇ-മെയില്‍ വഴി അയച്ചും വ്യാജനമ്പറുകളിലുള്ള വാട്സാപ്പ് അക്കൗണ്ടുകള്‍ വഴിയും ആര്.ബി.ഐ. ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജമായ ഇ-മെയിലുകള്‍ അയച്ചും പരാതിക്കാരന്റെ വിശ്വാസം പിടിച്ചുപറ്റി. തുടര്‍ന്ന് തിരികെനല്‍കും എന്ന് വിശ്വസിപ്പിച്ചാണ് പ്രൊസസിങ് ഫീസ്, അക്കൗണ്ട് ആക്ടിവേഷന് പ്രോസസ് ഫീസ് തുടങ്ങിയ പല പേരുകളിലായി 20 ലക്ഷത്തോളം വാങ്ങി തട്ടിപ്പുനടത്തിയത്.
കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറുടെയും ഡി.സി.ആര്.ബി. അസിസ്റ്റന്റ് കമ്മിഷണറുടെയും മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്തും സംഘവും ഒട്ടേറെ ഫോണ്കോള്രേഖകള് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എം. വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മായ ജിതേഷ്, രാജേഷ്, ഫെബിന്, സിവില്‍ പോലീസ് ഓഫീസറായ അര്ജുന്, സിവില്‍ പോലീസ് ഓഫീസര്‍ സനോജ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: olx money fraud case nigerian arrested from bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..