തന്നു നായക്, മുകീബുർ റഹ്മാൻ
പാലക്കാട്: തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 18 കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍. അസം സിംഗിമരി സ്വദേശി മുകീബുര്‍ റഹ്മാന് (25), സുഹൃത്ത് ഒഡിഷ കന്ധമാല്‍ സ്വദേശിനി തന്നു നായക് (20) എന്നിവരാണ് പാലക്കാട് ആര്.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും നടത്തിയ പരിശോധനയില്‍ പിടിയിലായത്.
പാലക്കാട് ജങ്ഷന് റെയില്‍വേസ്റ്റേഷനില്‍ ധന്‍ബാദ് ആലപ്പുഴ എക്സ്പ്രസില്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും പിടിയിലായത്. പരിശോധന ഭയന്ന് ഇരുവരും അതിവേഗം പ്ലാറ്റ്ഫോമില്‍ ഇറങ്ങി സ്റ്റേഷന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒഡിഷയില്‍നിന്നും വാങ്ങിയ കഞ്ചാവ് വലിയ ട്രോളിബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ആലുവ ഭാഗങ്ങളിലെ മറുനാടന്‍ തൊഴിലാളികള്‍ക്കും ചില്ലറവില്പനക്കാര്ക്കും വില്‍ക്കാനാണ് കൊണ്ടുവന്നതെന്നും ഇരുവരും പറഞ്ഞതായി പോലീസ് പറഞ്ഞു.
ആര്.പി.ഫ്. കമാന്‍ഡന്റ് ജതിന് ബി. രാജിന്റെ നിര്‍ദേശപ്രകാരം സി.ഐ. എന്‍. കേശവദാസ്, എസ്.ഐ. എ.പി. ദീപക്, പാലക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍. ശ്രീനിവാസന്, ആര്.പി.എഫ്. എസ്.ഐ.മാരായ കെ. സജു, സജി അഗസ്റ്റിന്, ഹെഡ്കോണ്‍സ്റ്റബിള്‍ എന്‍. അശോക്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.കെ. മണികണ്ഠന്, ആര്.പി.എഫ്. കോണ്‍സ്റ്റബിള്‍മാരായ വി. സവിന്‍, അബ്ദുല്‍ സത്താര്‍, വനിത കോണ്‍സ്റ്റബിള്‍ വീണഗണേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.കെ. കൃഷ്ണമൂര്‍ത്തി, കെ. രഞ്ജിനി എന്നിവര്‍ പരിശോധന നടത്തി.
Content Highlights: odisha natives arrested with ganja in palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..