ജോജു
നെടുങ്കണ്ടം: യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങള്‍ അയച്ച ആളുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ നഴ്‌സറി വിദ്യാര്‍ഥികളുടെ സ്വകാര്യദൃശ്യങ്ങള്‍. ഇതേത്തുടര്‍ന്ന് നഴ്‌സറി സ്‌കൂള്‍ അധ്യാപകനെ അറസ്റ്റുചെയ്തു. വട്ടപ്പാറ സ്വദേശി ജോജു(27)വിനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തത്.
മറ്റൊരു സംസ്ഥാനത്തെ സ്വകാര്യസ്‌കൂളില്‍ എല്‍.കെ.ജി., യു.കെ.ജി. വിദ്യാര്‍ഥികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്. ഇതിനിടെയാണ്, ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്ന പരാതി ഉയര്‍ന്നത്. ഈ സമയം ജോജു നാട്ടിലുണ്ടായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഫോണ്‍ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മുന്നൂറോളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെത്തിയത്.
ഇയാള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യദൃശ്യങ്ങളാണ് മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. പാരാതിപ്പെട്ട യുവതിക്കും മറ്റ് പെണ്‍കുട്ടികള്‍ക്കും ഇയാള്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.
Content Highlights: obscene message complaint- When the teacher's phone was checked, the children's private picture
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..