ദമ്പതിമാര്‍ പഠിക്കുന്നത് നഴ്‌സിങ്;ഡോക്ടറുടെ കുറിപ്പടി തയ്യാറാക്കി ലഹരിഗുളികകള്‍ വാങ്ങും, വ്യാജ സീലും


ആവശ്യക്കാര്‍ക്ക് ബൈക്കില്‍ ഗുളികകള്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്

പ്രജിൻ, ഭാര്യ ദർശന

തിരുവനന്തപുരം: ഓണക്കാലത്തെ പ്രത്യേക പരിശോധനയുടെ ഭാഗമായി ചാക്ക ബൈപ്പാസില്‍ നടത്തിയ വാഹനപരിശോധനയില്‍ ലഹരിക്കായി ഉപയോഗിക്കുന്ന 200 ഗുളികകളുമായി നഴ്സിങ് വിദ്യാര്‍ഥികളായ ദമ്പതിമാര്‍ പിടിയില്‍. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ പിണര്‍വിളാകം വീട്ടില്‍ പ്രജിന്‍(27), ഭാര്യ കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശിനി ദര്‍ശന എസ്.പിള്ള(22) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

ഇരുചക്രവാഹനത്തില്‍ ഗുളികകളുമായി വരുമ്പോഴായിരുന്നു സംഭവം. പിടിയിലായവര്‍ തിരുവനന്തപുരം, കൊല്ലം ജനറല്‍ ആശുപത്രി നഴ്സിങ് കോളേജുകളിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ്.

ഡോക്ടറുടെ കുറിപ്പടി ഇവര്‍ സ്വന്തമായി തയ്യാറാക്കിയാണ് ഗുളികകള്‍ വാങ്ങുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതിനായി വ്യാജ സീലടക്കം ഇവര്‍ നിര്‍മിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ക്ക് ഗുളികകള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്.ഷിജു പറഞ്ഞു. ആവശ്യക്കാര്‍ക്ക് ബൈക്കില്‍ ഗുളികകള്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്.

മാനസികരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ഈ ഗുളികകള്‍ അല്ലാത്തവര്‍ മയക്കുമരുന്നായാണ് ഉപയോഗിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകളില്‍ ഈ ഗുളികകള്‍ വില്‍ക്കുന്നതിനു നിയന്ത്രണങ്ങളുണ്ട്.

Content Highlights: nursing students couple arrested with drugs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented