പ്രതീകാത്മക ചിത്രം/PTI
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ജോലിക്ക് ചേര്‍ന്ന ആദ്യദിവസം തന്നെ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉന്നാവിലെ ന്യൂജീവന്‍ ആശുപത്രിയില്‍ നഴ്‌സായ യുവതിയെയാണ് ആശുപത്രികെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, സംഭവം കൊലപാതകമാണെന്നും യുവതി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ അടക്കം മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ചയാണ് യുവതി നഴ്‌സായി ന്യൂജീവന്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഉന്നാവ് അഡീഷണല്‍ എസ്.പി. ശശിശേഖര്‍ സിങ് പറഞ്ഞു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്നും ഇവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: nurse found dead at a hospital in unnao uttar pradesh family alleges rape murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..