ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബലാത്സംഗ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാരും പരാതിക്കാരിയായ കന്യാസ്ത്രീയും അപ്പീല്‍ നല്‍കിയത്. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു.
കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടത് നിയമപരമല്ല, തെളിവുകള്‍ കൃത്യമായി പരിശോധിക്കപ്പെട്ടില്ല തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാരും കന്യാസ്ത്രീയും അപ്പീല്‍ നല്‍കിയിരിക്കുന്നത്. വേനലവധിക്ക് ശേഷമായിരിക്കും ഹൈക്കോടതി ഈ ഹര്‍ജികളില്‍ വിശദമായ വാദംകേള്‍ക്കുക. ഇതിനിടെ, ഫ്രാങ്കോ മുളയ്ക്കലിന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസരവും ഉണ്ടാകും.
Content Highlights: High Court issued notice to Franco Mulakkal after accepting appeal in Nun rape case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..