നമ്പര്‍ 18 പോക്‌സോ കേസ്: റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം


ബിനില്‍| മാതൃഭൂമി ന്യൂസ് 

കേസില്‍ ഇവരുടെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു

റോയ് വയലാറ്റ്, സൈജു തങ്കച്ചൻ| Photo: Mathrubhumi news screen grab

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ പ്രതികളായ റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസില്‍ ഇവരുടെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. ഇനിയും ഇവരെ കസ്റ്റഡിയില്‍ വെക്കേണ്ടതില്ലെന്ന വാദം പോക്‌സോ കോടതി അംഗീകരിക്കുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിലുള്ള റോയ് വയലാറ്റും സൈജു തങ്കച്ചനും വൈകിട്ടോടെ ജയില്‍ മോചിതരാവുകയും ചെയ്യും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ കടന്നുപിടിച്ചു എന്നതാണ് കേസിന് ആധാരമായ പരാതി. അതുകൊണ്ടുതന്നെ ബലാത്കാരം പോലുള്ള വകുപ്പുകളൊന്നും പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിച്ചത്.


Content Highlights: number 18 pocso case: court allows bail to roy vayalat and saiju thankachan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented