മതിലുകളിലൂടെ അനായാസ സഞ്ചാരം; കൊച്ചിയുടെ ഉറക്കംകെടുത്തിയ മരിയാർപൂതത്തെ പിടികൂടി തമിഴ്നാട് സ്വദേശി


ശിഹാബുദ്ദീൻ തങ്ങൾ

നോർത്ത് സ്റ്റേഷൻ പരിധിയിൽ പ്രധാനമായും കലൂർ മേഖലയിൽ സ്ഥിരമായി മോഷണം നടത്തുന്നയാളാണ് മരിയാർപൂതം. ടെറസുകളിലൂടെയും മതിലുകളിലൂടെയും അ‌നായാസം സഞ്ചരിക്കുന്ന ഇയാളെ പിടികൂടുന്നതും എളുപ്പമല്ല.

മരിയാർപൂതത്തെ നാട്ടുകാർ പിടികൂടിയപ്പോൾ, വെട്ടുകൊണ്ട ശേഷം കന്തസ്വാമി | Photo: Special Arrangement

കൊച്ചി: വർഷങ്ങളായി കൊച്ചി നഗരവാസികളുടെ ഉറക്കംകെടുത്തുന്ന മോഷ്ടാവ് മരിയാർപൂതമെന്ന ജോൺസണെ (54) സാഹസികമായി പിടികൂടി തമിഴ്നാട് സ്വദേശി. തിങ്കളാഴ്ച പുലർച്ചെ കലൂർ കാട്ടൂക്കാരൻ ലൈനിലുള്ള തന്റെ വീട്ടിൽ കയറിയ മരിയാർപൂതത്തെ കന്തസ്വാമി മൽപിടിത്തത്തിലൂടെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപിച്ചു.

വാക്കത്തി കൊണ്ട് വെട്ടുകൊണ്ടിട്ടും പിടിവിടാതെയാണ് ഇഗ്നോയിൽ ഉദ്യോഗസ്ഥനായ കന്തസ്വാമി മരിയാർപൂതത്തെ കീഴടക്കിയത്. 'ഞാൻ ഒറ്റയ്ക്കാണ് താമസം, ഇന്നലെ ഉറക്കത്തിനിടെ ശബ്ദം കേട്ട് എണീറ്റപ്പോൾ മുറിക്കകത്ത് ഒരാൾ,' കന്തസ്വാമി വിവരിക്കുന്നു. 'ഞാൻ ചാടിയെണീറ്റ് ആരാണെന്ന് ചോദിച്ച് അ‌യാളെ പിടികൂടി. എന്നാൽ, അ‌യാൾ രക്ഷപ്പെടാനായി എന്നെ വലിച്ച് പുറത്തിറക്കി. താഴേക്കുള്ള ഏണിപ്പടിയുടെ പകുതി എത്തിയപ്പോൾ എന്തോ സാധനം കൊണ്ട് തലയ്ക്കടിച്ചു. വാക്കത്തി കൊണ്ട് വെട്ടിയതാണെന്ന് പിന്നീടാണ് മനസ്സിലായത്.''പുറത്ത് എത്തിയപ്പോഴേക്കും എന്റെ നിലവിളി കേട്ട് അ‌ടുത്തുള്ള വീട്ടുകാരൊക്കെ എണീറ്റ് പുറത്തുവന്നു. അ‌യാൾ എന്റെ കൈ കടിച്ചുപൊട്ടിക്കുകയും മാന്തുകയുമൊക്കെ ചെയ്തെങ്കിലും പിടിവിട്ടില്ല. അ‌പ്പോഴേക്കും അ‌ടുത്ത വീട്ടുകാരൊക്കെ എത്തി കള്ളനെ പിടികൂടി. ഞാനിവിടെ താമസം തുടങ്ങിയിട്ട് ഒരു വർഷമായിട്ടേ ഉള്ളൂ. സ്ഥിരമായി ഈ പ്രദേശത്ത് മോഷണം നടത്തുന്നയാളാണ് മരിയാർപൂതമെന്നാണ് അ‌റിയപ്പെടുന്നത് എന്നൊക്കെ അ‌റിയുന്നത് ഇപ്പോഴാണ്. അ‌യാളിനിയും ഇവിടെ വരുമോ എന്ന പേടിയുമുണ്ട്' -കന്തസ്വാമി കൂട്ടിച്ചേർത്തു.

നോർത്ത് സ്റ്റേഷൻ പരിധിയിൽ പ്രധാനമായും കലൂർ മേഖലയിൽ സ്ഥിരമായി മോഷണം നടത്തുന്നയാളാണ് മരിയാർപൂതം. ടെറസുകളിലൂടെയും മതിലുകളിലൂടെയും അ‌നായാസം സഞ്ചരിക്കുന്ന ഇയാളെ പിടികൂടുന്നതും എളുപ്പമല്ല. ഒരു തവണ മോഷണം നടത്തിയ അ‌തേ സ്ഥലത്തുതന്നെ വീണ്ടും മോഷണം നടത്തുന്നതാണ് രീതി. മുമ്പ് ജനകീയസേന ഉൾപ്പെടെ രൂപീകരിച്ചാണ് ഇയാളെ പികികൂടിയത്.

മോഷണക്കേസിൽ പെട്ട് ജയിലിലായ പൂതം ഒന്നര വർഷം മുമ്പാണ് പുറത്തിറങ്ങിയതെന്ന് പോലീസ് പറയുന്നു. ഇപ്പോൾ വീണ്ടും കലൂരിൽ എത്തി. കന്തസ്വാമിയുടെ അ‌യൽവീടുകളിൽ നിന്നും സ്ക്രൂഡൈ്രവറും വാക്കത്തിയും കമ്പിപ്പാരയും സംഘടിപ്പിച്ചു. സമീപത്തെ മൂന്നു വീടുകളിൽ കയറാൻ ശ്രമിച്ച ശേഷമാണ് കന്തസ്വാമിയുടെ വീട്ടിൽ കയറാനായതെന്ന് പിടിയിലായ ശേഷം പൂതം പോലീസിനോട് പറഞ്ഞു. ഇയാളെ ഇനി പുറത്തുവിടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. വിശദമായ തെളിവെടുപ്പ് നടത്തിയിട്ടുണ്ടെന്നും ശക്തമായ വകുപ്പുകൾ ചുമത്തുമെന്നും കേസ് അ‌ന്വേഷിക്കുന്ന നോർത്ത് സബ് ഇൻസ്പെക്ടർ സി.ശ്രീകുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: notorious thief mariyarpootham arrested in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented