മര്‍ദനത്തിന്റെ വീഡിയോ ഇല്ലായിരുന്നുവെങ്കില്‍ ജയിലിലായേനെ; നീതി പ്രതീക്ഷിക്കുന്നില്ലെന്ന് പ്രേമനന്‍


Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വെച്ച് അച്ഛനെ മര്‍ദ്ദിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഇനിയും പോലീസ് പിടികൂടിയിട്ടില്ല. പോലീസില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് മര്‍ദനത്തിനിരയായ പ്രേമനന്‍ പ്രതികരിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 20നാണ് കാട്ടാക്കട ഡിപ്പോയില്‍ വെച്ച് പ്രമേനനും മകളും ക്രൂര മര്‍ദനത്തിന് ഇരയായത്. ഈ കേസില്‍ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് തെളിയുന്നതെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ നിയമ വിദഗ്ധരെ കണ്ട് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും ഡിജിപിയേയും നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സംവിധാനം ആരുടേയൊക്കെയോ ചട്ടക്കൂട്ടിലാണെന്നും പൊതുസമൂഹം ഇത് ചര്‍ച്ച ചെയ്യുമെന്നും പ്രേമനന്‍ പറഞ്ഞു. നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും തന്നെ കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ഇല്ലായിരുന്നെങ്കില്‍ താന്‍ ഏതെങ്കിലും ജയിലില്‍ റിമാന്‍ഡില്‍ കഴിയുമായിരുന്നുവെന്നും മര്‍ദനത്തിനരയായ പ്രേമനന്‍ പറയുന്നു. അതേസമയം പ്രതികളെ പിടികൂടേണ്ടത് പോലീസാണെന്നും എവിടെ ഒളിച്ചാലും കണ്ടെത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ച് മാനേജ്‌മെന്റ് തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികളെ അന്നേ ദിവസം തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വീഴ്ചയുണ്ടായെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: crime news, ksrtc, father and daughter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented