സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്ത് യുവതി, വീഡിയോ പുറത്ത്; കേസെടുത്തു


കഴിഞ്ഞദിവസമാണ് ഒരു യുവതി സുരക്ഷാ ജീവനക്കാരനെ പരസ്യമായി കൈയേറ്റം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.

Screengrab: twitter.com/SumitHansd

നോയിഡ: സുരക്ഷാ ജീവനക്കാരനെ യുവതി കൈയേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. നോയിഡയില്‍ അജ്‌നാര ഹൗസിങ് സൊസൈറ്റിയില്‍ നടന്ന സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അജ്‌നാര സൊസൈറ്റിയില്‍ ചില സ്ത്രീകള്‍ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറിയെന്നും ജീവനക്കാരന്റെ പരാതിയില്‍ ഇവര്‍ക്കെതിരേ കേസെടുത്തെന്നുമാണ് സെന്‍ട്രല്‍ നോയിഡ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചത്. യുവതികള്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഒരു യുവതി സുരക്ഷാ ജീവനക്കാരനെ പരസ്യമായി കൈയേറ്റം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. നോയിഡയിലെ അജ്‌നാര സൊസൈറ്റിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിതെന്ന് പിന്നീട് സ്ഥിരീകരിച്ചു. യുവതി സുരക്ഷാ ജീവനക്കാരന്റെ കോളറില്‍ പിടിച്ച് കയര്‍ക്കുന്നതും തലയില്‍നിന്ന് തൊപ്പി എടുത്ത് വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ജീവനക്കാരനെ കൈയേറ്റം ചെയ്ത യുവതിക്കൊപ്പം മറ്റുചില സ്ത്രീകളും ഉണ്ടായിരുന്നു. ഇവര്‍ സമീപത്തുനിന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. പിന്നീട് മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.



കഴിഞ്ഞമാസവും നോയിഡയില്‍ സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെക്ടര്‍ 121-ല്‍ താമസിക്കുന്ന യുവതി കാറില്‍നിന്നിറങ്ങിയ ശേഷം സുരക്ഷാ ജീവനക്കാരനോട് കയര്‍ക്കുകയും ഇദ്ദേഹത്തിന്റെ മുഖത്തടിക്കുകയുമായിരുന്നു.

Content Highlights: noida woman grabs security guard video goes viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented