നിര്‍ണായകമായത് യുവതിയുടെ ഫോണ്‍; കൂട്ടബലാത്സംഗക്കേസില്‍ അഞ്ചുമാസത്തിന് ശേഷം പ്രതി പിടിയില്‍


ബലാത്സംഗത്തിനിരയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്ന പ്രതി, മാസങ്ങള്‍ക്ക് ശേഷം ഇത് സ്വിച്ച് ഓണ്‍ ചെയ്തതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

പ്രതീകാത്മക ചിത്രം | Photo: PTI

നോയിഡ: കൂട്ടബലാത്സംഗക്കേസില്‍ അഞ്ചുമാസത്തിന് ശേഷം പ്രതിയെ പിടികൂടി പോലീസ്. നോയിഡയില്‍ 2022 ജൂലായില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലാണ് പ്രതിയായ ജസ്വന്ത് കുമാര്‍ പിടിയിലായത്. ബലാത്സംഗത്തിനിരയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്ന പ്രതി, മാസങ്ങള്‍ക്ക് ശേഷം ഇത് സ്വിച്ച് ഓണ്‍ ചെയ്തതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതോടെ പോലീസ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ജൂലായ് 21-ാം തീയതിയാണ് നോയിഡയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായത്. അറസ്റ്റിലായ ജസ്വന്ത് കുമാറും ഇയാളുടെ ബന്ധുവായ അഭയ് പ്രതാപും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ബലാത്സംഗത്തിന് ശേഷം യുവതിയുടെ മൊബൈല്‍ഫോണും പേഴ്‌സും പ്രതികള്‍ കവര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് മാസങ്ങളോളമായി പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല

ഏകദേശം 300-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് പോലീസ് സംഘം പരിശോധിച്ചത്. പ്രദേശത്തെ 150-ഓളം ഫാക്ടറികളില്‍ ജോലിചെയ്യുന്ന ആയിരത്തോളം തൊഴിലാളികളെയും ചോദ്യംചെയ്തു. എന്നാല്‍ പ്രതികളിലേക്ക് എത്തുന്ന വിവരങ്ങളൊന്നും അന്വേഷണത്തില്‍ കിട്ടിയില്ല. ഇതിനിടെയാണ് അഞ്ചുമാസങ്ങള്‍ക്ക് ശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആയത്. ഫോണ്‍ ഓണ്‍ ആയെന്ന വിവരം ലഭിച്ചതോടെ പോലീസ് ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുകയും നോയിഡ സെക്ടര്‍-88-ലെ ഫൂല്‍മാണ്ടി മേഖലയിലെത്തി ജസ്വന്ത് കുമാറിനെ പിടികൂടുകയുമായിരുന്നു.

പോലീസ് അന്വേഷണത്തെ ഭയന്നാണ് കഴിഞ്ഞ അഞ്ചുമാസമായി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാതിരുന്നത്. മാസങ്ങള്‍ പിന്നിട്ടതോടെ പോലീസ് ഇനി വരില്ലെന്ന് കരുതി ജസ്വന്ത് കുമാര്‍ ഫോണ്‍ ഓണ്‍ ചെയ്യുകയായിരുന്നു. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ അഭയ് പ്രതാപ് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.


Content Highlights: noida police arrested gang rape case accused after five months victims mobile helps to find accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented