ദിലീപ് | ഫയൽചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്ന് ദിലീപ്. മെമ്മറികാര്‍ഡിന്റെ മിറര്‍ ഇമേജ് ഫൊറന്‍സിക് ലാബിലുണ്ട്. ആവശ്യമെങ്കില്‍ അതുപരിശോധിച്ചാല്‍മതി. മാത്രമല്ല, നടി മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ട് സ്ഥിരീകരിച്ചതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതിനാല്‍ മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്താണ് ദിലീപ് ഈ വാദങ്ങള്‍ ഉന്നയിച്ചത്. മെമ്മറികാര്‍ഡിലും പെന്‍ഡ്രൈവിലുമുള്ള ദൃശ്യങ്ങള്‍ ഒന്നുതന്നെയാണ്. ഹാഷ് വാല്യുവില്‍ എങ്ങനെ മാറ്റമുണ്ടായി എന്നുപരിശോധിക്കേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ വേണമെങ്കില്‍ സാക്ഷിയെ ഒന്നുകൂടി വിസ്തരിക്കേണ്ട ആവശ്യമേയുള്ളൂവെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
മെമ്മറികാര്‍ഡ് പരിശോധനയ്ക്ക് അയക്കുന്നത് ദിലീപിനെ എങ്ങനെ ബാധിക്കുമെന്ന് വാദത്തിനിടെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു. ഹാഷ് വാല്യുവില്‍ എങ്ങനെ മാറ്റമുണ്ടായി എന്ന് വിശദീകരിക്കേണ്ടതുണ്ടാകുമല്ലോ? ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അന്വേഷണസംഘമല്ലേ? തുടരന്വേഷണത്തിന്റെ കൈകള്‍ കെട്ടുന്നത് എന്തിനാണെന്നും കോടതി വാക്കാല്‍ ചോദിച്ചു. ഹര്‍ജിയില്‍ ബുധനാഴ്ച വാദം തുടരും.
Content Highlights: No need for forensic examination of the memory card, Dileep’s counsel in High Court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..