പ്രതീകാത്മക ചിത്രം | ഫോട്ടോ:വിജേഷ് വിശ്വം
തിരുവനന്തപുരം: ഒൻപത് വയസ്സുള്ള മൂന്നാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കേരളാദിത്യപുരം സ്വദേശി 66-കാരനായ സുന്ദരേശൻ നായരെ കോടതി ഏഴുവർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. പ്രത്യേക പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.
പെൺകുട്ടി തന്റെ അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പമാണ് കഴിഞ്ഞിരുന്നത്. 2014 ജനുവരി രണ്ടിന് പുലർച്ചെ കുട്ടിയുടെ അപ്പൂപ്പന് കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോയി. ആശുപത്രിയിൽ കൊണ്ടുപോകാൻ ഒപ്പംനിന്ന പരിചയക്കാരനായ പ്രതിയുടെ വീട്ടിൽ കുട്ടിയെ നിർത്തിയിട്ടാണ് അമ്മൂമ്മ പോയത്. കുട്ടി പ്രതിയുടെ ഭാര്യയോടൊപ്പം കട്ടിലിൽ കിടക്കുകയായിരുന്നു. ആശുപത്രിയിൽനിന്ന് മടങ്ങി എത്തിയ ശേഷമാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
പ്രതിയെ പേടിച്ച് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. നാലാം ക്ലാസിൽ വെച്ച് ബാലപീഡനത്തിന് എതിരായ ബോധവത്കരണം സ്‌കൂളിൽ നടന്നപ്പോഴാണ് താനും പീഡിപ്പിക്കപ്പെട്ടതായി കുട്ടി മനസിലാക്കുന്നത്. ഇതോടെ പഠനത്തിൽ പിന്നാക്കം പോയ കുട്ടിയുടെ മാനസിക നില തകർന്നു. വർഷങ്ങൾക്കുശേഷം ചികിത്സയുടെ ഭാഗമായി നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
Content Highlights: nine year old molested accused sentenced to imprisonment and fine
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..