വൈദ്യന്റെ കൊലപാതകം: പൈപ്പ് പൊട്ടിച്ചും മണ്ണെടുത്തും പരിശോധന, നിര്‍ണായകമായി ഷൈബിന്റെ ഭാര്യയുടെ മൊഴി


ഷൈബിന്റെ വീടിന്റെ മുകൾനിലയിൽനിന്ന് താഴേക്കുവരുന്ന പൈപ്പിന്റെ ഭാഗങ്ങൾ പരിശോധനയ്ക്കായി മുറിച്ചെടുക്കുന്നു

നിലമ്പൂര്‍: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതി ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രധാന പ്രതി ഷൈബിന്‍ അഷ്റഫിന്റെ മുക്കട്ടയിലെ വീട്ടിലായിരുന്നു തെളിവെടുപ്പ്.

കൊലപാതകവിവരം ആദ്യം പോലീസിനോടു പറഞ്ഞത് നൗഷാദാണ്. ഇതേത്തുടര്‍ന്നാണ് പിടിയിലായ നാലു പ്രതികളില്‍ നൗഷാദിനെ മാത്രം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതും തെളിവെടുപ്പിനെത്തിച്ചതും.

വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ തുടങ്ങി 2.45-നാണ് തീര്‍ന്നത്. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാളവിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ഷാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറിയിലും വീടിന്റെ മറ്റു ഭാഗങ്ങളിലും ഏറെനേരം പരിശോധനയുണ്ടായി. വിരലടയാളം ശേഖരിച്ചിട്ടുണ്ട്. ഷാബാ ഷെരീഫിനെ കൊന്ന് കഷണങ്ങളാക്കിയത് വീട്ടിനകത്തുവെച്ചാണെന്നു സംശയിക്കുന്നതിനാല്‍ രക്തത്തിന്റെ അംശം കണ്ടെത്താന്‍ കുളിമുറിയില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന പൈപ്പ് പൊട്ടിച്ചും സമീപത്തെ മണ്ണെടുത്തും പരിശോധന നടത്തി. പുറത്ത് തറയിലെ ടൈല്‍സ് പൊട്ടിച്ചെടുത്ത മണ്ണും ടൈലിന്റെ അവശിഷ്ടങ്ങളും ശേഖരിച്ചിട്ടുണ്ട്. കുളിമുറി നവീകരിച്ചപ്പോള്‍ പുറത്തുകളഞ്ഞ ടൈലിന്റെ ഭാഗങ്ങള്‍ റോഡിന് എതിര്‍വശത്തുനിന്ന് പോലീസ് സംഘം ശേഖരിച്ചു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കും.

ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ നിര്‍ണായകമൊഴി നല്‍കിയതായി സൂചന

പ്രധാന പ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യയെ ചോദ്യംചെയ്തതില്‍നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണ് സൂചന.

ഷാബാ ഷെരീഫ് കൊല്ലപ്പെടുന്ന ദിവസം മുക്കട്ടയിലെ വീട്ടില്‍ ഉണ്ടായിരുന്നതായും ഷാബാ ഷെരീഫിനെ ചങ്ങലയില്‍ ബന്ധിപ്പിച്ചതു കണ്ടതായും ഇവര്‍ മൊഴിനല്‍കിയതായി അറിയുന്നു. ഇവരെയും പ്രതി ചേര്‍ത്തേക്കും.

ഡിവൈ.എസ്.പി. സാജു കെ. എബ്രാഹം, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെയും അറസ്റ്റിലായ മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. ഷാബാ ഷെരീഫിന്റെ കൊലപാതകത്തിനു പുറമെ പ്രതികളുമായി ബന്ധപ്പെട്ട് മറ്റു രണ്ടു കൊലപാതകങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഷൈബിന്റെ മുഖ്യ കൂട്ടാളി മുക്കട്ട ഇയ്യംമട കൈപ്പഞ്ചേരി ഫാസിലിന്റെ (28) വീട്ടിലും പോലീസ് പരിശോധന നടത്തി. ഷൈബിന്‍ അഷ്‌റഫിന്റെ ബന്ധുവും പ്രധാന കൂട്ടാളിയുമായ ഫാസില്‍ കൊലപാതകമടക്കമുള്ള സംഭവങ്ങളില്‍ പങ്കാളിയാണെന്നാണ് പോലീസ് നിഗമനം.

ഫാസിലിനെ കണ്ടെത്താനായിട്ടില്ല. ഷൈബിന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഫാസില്‍ മുങ്ങിയെന്നാണ് പോലീസ് കരുതുന്നത്

തെളിവ് നശിപ്പിക്കാന്‍ തീവ്രശ്രമം

ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി എന്ന് കരുതപ്പെടുന്ന ഷൈബിന്റെ വീട്ടില്‍ തെളിവുനശിപ്പിക്കാന്‍ തീവ്രശ്രമം നടന്നിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഷെരീഫിനെ സൂക്ഷിച്ചിരുന്ന മുറിയില്‍ പലതവണ ചായം തേച്ചിട്ടുണ്ട്. ഇവിടത്തെ ക്ലോസറ്റ് നീക്കംചെയ്തിരുന്നു. ഫര്‍ണിച്ചറുകളും മാറ്റിയിരുന്നു.

അനാവശ്യമെന്നു തോന്നുന്ന പല മാറ്റങ്ങളും വീട്ടിലും പരിസരത്തും നടത്തിയതിന്റെ ലക്ഷണങ്ങളും കാണാമായിരുന്നു. പലേടത്തും ടൈല്‍ മാറ്റിയിട്ടുണ്ട്. ഈ ജോലികള്‍ചെയ്ത പണിക്കാരെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. മണ്ണുമാന്തി അടക്കമുള്ള ഉപകരണങ്ങളുമായാണ് പോലീസ് വന്നത്.

Content Highlights: nilambur traditional healer shaba shareef murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented