നാട്ടുവൈദ്യന്റെ കൊലപാതകം: ഷൈബിന്‍ വാഗ്ദാനം ചെയ്തത് പണവും ഗള്‍ഫില്‍ ജോലിയും, ഒരാള്‍ കൂടി പിടിയില്‍


അബ്ദുൾ വാഹിദ്

നിലമ്പൂര്‍: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടികൊണ്ടുവന്ന് നിലമ്പൂരില്‍വെച്ച് കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയെക്കൂടി നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്തു. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദ്ദേശപ്രകാരം മൈസൂരുവില്‍നിന്ന് വൈദ്യനെ തട്ടികൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് ചാരംകുളം സ്വദേശി കാപ്പുമുഖത്ത് അബ്ദുള്‍വാഹിദിനെ(26)യാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ഷാബാ ഷെരീഫിനെ നിലമ്പൂരിലെ ഷൈബിന്‍ അഷ്റഫിന്റെ വീട്ടില്‍ ഒന്നേകാല്‍ വര്‍ഷത്തോളം തടങ്കലില്‍ പാര്‍പ്പിച്ചശേഷമാണ് കൊലപ്പെടുത്തിയത്. ഷൈബിന്‍ അറസ്റ്റിലായതറിഞ്ഞ് ഒളിവില്‍പ്പോയ റിട്ട. എസ്.ഐ. സുന്ദരന്‍ സുകുമാരന്‍ ഉള്‍പ്പെടെ ആറ് പ്രതികളില്‍ മൂന്നുപേരെ കഴിഞ്ഞദിവസം എറണാംകുളത്തുവെച്ച് നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് വാഹിദിന്റെ പങ്ക് വെളിവായത്.

ഓട്ടോറിക്ഷാ ഡ്രൈവറായ വാഹിദ് അജ്മലിന്റെ അടുത്ത സുഹൃത്താണ്. അജ്മല്‍ വഴിയാണ് വാഹിദ് ഷൈബിനെ പരിചയപ്പെട്ടത്. കൃത്യത്തില്‍ പങ്കുചേര്‍ന്നാല്‍ പണവും ഗള്‍ഫിലെ കമ്പനിയില്‍ മികച്ച ജോലിയും ഷൈബിന്‍ വാഗ്ദാനംചെയ്തിരുന്നതായി പ്രതി പറഞ്ഞു. 2019 ഓഗസ്റ്റ് ഒന്നിനാണ് ഷാബാ ഷരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്. തട്ടിക്കൊണ്ടുവരാന്‍ ഉപയോഗിച്ച മാരുതി വാന്‍ പ്രതിയായ അജ്മലിന്റെ പേരിലാണ് ഷൈബിന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ എസ്.ആര്‍.ടി.ഒ.യില്‍ റജിസ്റ്റര്‍ചെയ്തിരുന്നത്. ഈ വാഹനം പിന്നീടിവര്‍ വിറ്റൊഴിവാക്കി.

ഈ കൃത്യത്തിനുശേഷം ഷൈബിന്റെ ബന്ധുവായ, ഇപ്പോഴും ഒളിവില്‍ക്കഴിയുന്ന കൈപ്പഞ്ചേരി ഫാസില്‍ മുഖേന വന്‍ തുക പ്രതിഫലം ലഭിച്ചതായും വാഹിദ് സമ്മതിച്ചു. ഇതോടെ ഈ കേസില്‍ എട്ടുപേര്‍ അറസ്റ്റിലായി. കൂടാതെ പ്രതികളെ ഒളിവില്‍ക്കഴിയാന്‍ സഹായിച്ച മുന്നുപേരും അറസ്റ്റിലായി. വാഹിദിനെ കോടതി റിമാന്‍ഡ് ചെയ്തു.

ഡിവൈ.എസ്.പി. സാജു കെ. അബ്രഹാം, എസ്.ഐ.മാരായ നവീന്‍ഷാജ്, എം. അസ്സൈനാര്‍, എ.എസ്.ഐ. മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സതീഷ്‌കുമാര്‍, അന്‍വര്‍ സാദത്ത്, വി.കെ. പ്രദീപ്, എ. ജാഫര്‍, ടി. നിബിന്‍ദാസ്, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ജിയോ ജേക്കബ്ബ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.

Content Highlights: nilambur shaba shareef murder case one more accused arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented