ബിസിനസ് പങ്കാളിയെ ഷൈബിന്‍ കൊന്നതോ?;മൃതദേഹം ഇന്ന് പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം,മരണം2020ല്‍


ഹാരിസ്, ഷൈബിൻ അഷ്‌റഫ്

നിലമ്പൂര്‍: നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ അബുദാബിയിലെ ബിസിനസ് പങ്കാളിയായിരുന്ന കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണിത്.

ഹാരിസിനെ ഷൈബിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാം, കോഴിക്കോട് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ശ്രീകുമാര്‍, കോഴിക്കോട് ഫൊറന്‍സിക് സര്‍ജന്‍ ലിസ, മലപ്പുറം ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.

2020 മാര്‍ച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ കുറുപ്പുംതൊടികയില്‍ തത്തമ്മപറമ്പില്‍ ഹാരിസ്, മാനേജര്‍ ചാലക്കുടി സ്വദേശി ഡാന്‍സി ആന്റണി എന്നിവരെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊന്നശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യചെയ്‌തെന്നാണ് അന്ന് ഷൈബിന്‍ പറഞ്ഞത്. ഷാബാ ഷെരീഫ് കൊലപാതകം തെളിഞ്ഞതോടെ മകന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്റെ മാതാവുള്‍പ്പെടെയുള്ളവര്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഷൈബിന്റെ നിര്‍ദേശപ്രകാരം കൂട്ടാളികള്‍ കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. പ്രതികള്‍ക്ക് അബുദാബിയിലേക്കുള്ള ടിക്കറ്റും താമസസൗകര്യവും ഒരുക്കിയത് ഷൈബിനാണ്. കൊലപാതകം പ്രത്യേക ആപ്പ് വഴി ഷൈബിന്‍ നിരീക്ഷിക്കുകയും ചെയ്തതായാണ് സൂചന.

ഷൈബിൻ അഷറഫിന്റെ ജാമ്യ ഹർജി തള്ളി
കൊച്ചി: ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഷൈബിൻ അഷറഫിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ കുറ്റപത്രം സമർപ്പിച്ചതടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് ജസ്റ്റിസ് വിജു എബ്രഹാം ജാമ്യ ഹർജി തള്ളിയത്. കേസിൽ പ്രതിയുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. കേസുമായി ബന്ധമുണ്ടെന്നു കണ്ടെത്തി പ്രതിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചിരുന്നു.

പാരമ്പര്യ വൈദ്യനായ ഷാബ ഷെരീഫിനെ മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് ഷൈബിൻ അഷറഫ് ഉൾപ്പെടെയുള്ള പ്രതികൾ 2019-ൽ മലപ്പുറത്തേക്ക് തട്ടിക്കൊണ്ടുവന്ന് തടവിലാക്കി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നുമാണ് കേസ്.

Content Highlights: nilambur-shaba-shareef-murder-case-haris-murder-re-postmortem


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented