ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍, ഷൈബിന് ഉപദേശം നല്‍കിയത് റിട്ട.എസ്.ഐ. സുന്ദരനെന്ന് സംശയം; അന്വേഷണം


ഷൈബിൻ അഷ്‌റഫ് | ഫയൽചിത്രം | മാതൃഭൂമി

നിലമ്പൂര്‍: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലയുമായി ബന്ധപ്പെട്ട് ഒളിവിലുള്ള വയനാട് സ്വദേശി റിട്ട. എസ്.ഐ. സുന്ദരനെ ഉടന്‍ അറസ്റ്റുചെയ്യാന്‍ സാധ്യത. ഷൈബിന്‍ അഷ്റഫും സംഘവും അറസ്റ്റിലായതിനുപിന്നാലെ സുന്ദരന്‍ ഒളിവില്‍ പോയതാണ്. നിലമ്പൂര്‍ പോലീസ് വയനാട്ടിലുള്ള ഇയാളുടെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

ഷാബാ ഷെരീഫിന്റെ കൊലപാതകം നടത്തിയ രീതികള്‍ക്കും തെളിവു നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കുമെല്ലാം പിന്നില്‍ സുന്ദരന്റെ ഉപദേശമാണെന്ന് പോലീസിന് സംശയമുണ്ട്. തുടക്കത്തില്‍ ഈ കേസിലെ ഇയാളുടെ പങ്കിനെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ലെങ്കിലും കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. കഴിഞ്ഞദിവസം പിടിയിലായ പ്രതികളില്‍നിന്ന് കൂടുതല്‍ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഷൈബിന്‍ അഷ്റഫിനെതിരേ രണ്ടു കേസുകളാണ് നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ടതും ഹാരിസിന്റെയും അയാളുടെ മാനേജരായിരുന്ന ചാലക്കുടി സ്വദേശിയായ യുവതിയുടെ വധവുമായി ബന്ധപ്പെട്ടതും. ഷാബാ ഷെരീഫിന്റേതൊഴികെയുള്ള രണ്ട് കൊലപാതകങ്ങളും വിദേശത്താണ് നടന്നതെങ്കിലും കേസിലെ മുഖ്യപ്രതി ഷൈബിന്‍ തന്നെയാകും.

കൊല്ലപ്പെട്ട ഹാരിസിന്റെ മാനേജരായിരുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശി അന്‍വറിന്റെ വീടാക്രമിച്ച കേസിലും ഷൈബിന് പങ്കുള്ളതായി സൂചനയുണ്ട്. ഷൈബിന്റെ കൂട്ടാളികള്‍ പങ്കാളികളായ ഈ കേസില്‍ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ രണ്ടു വര്‍ഷം മുന്‍പ് ഒരു എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തിരുന്നു. ഹാരിസ് മരിക്കുന്നതിന് മുന്‍പായിരുന്നു ഈ സംഭവം.

അതിനിടെ വയനാട്ടില്‍ രണ്ടുവര്‍ഷംമുന്‍പ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ട ദീപേഷ് എന്നയാളുടെ ബന്ധുക്കള്‍ ബത്തേരി പോലീസില്‍ പുതിയ പരാതിയുമായെത്തി. ഇതും കൊലപാതകമാണെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. കേസില്‍ പുനരന്വേഷണം വേണമെന്നാണ് ആവശ്യം.

കഴിഞ്ഞദിവസം അറസ്റ്റു ചെയ്ത പ്രതികളെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമാണിത്. പ്രതികളെ മൈസൂരുവില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.

ഷൈബിന്‍ അഷ്റഫിന്റെ ബിസിനസ് പങ്കാളിയായ ഹാരിസിന്റെയും മാനേജരുടെയും കൊലയിലും പങ്കുണ്ടെന്ന് സാക്ഷികള്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഹാരിസിനെയും മാനേജരായ യുവതിയെയും അബുദാബിയില്‍ കൊലചെയ്തതാണെന്നാണ് പ്രതികളുടെ മൊഴിയിലുള്ളത്. കൊലപാതകം ആസൂത്രണംചെയ്തതും കൊലയാളിസംഘത്തെ അബുദാബിയിലെത്തിച്ചതും ഷൈബിന്‍ അഷ്‌റഫ് ആണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരങ്ങള്‍.

2020 മാര്‍ച്ച് അഞ്ചിനാണ് ഇരുവരെയും അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് മരിക്കുകയായിരുന്നു എന്നാണ് അബുദാബി പോലീസ് കണ്ടെത്തിയത്. ഇതോടെ അവിടുത്തെ കേസ് അന്വേഷണം അവസാനിച്ചു. ഹാരിസിന്റെയും യുവതിയുടെയും കൊലപാതകങ്ങള്‍ തങ്ങളാണ് നടത്തിയതെന്ന് പ്രതികള്‍ നിലമ്പൂര്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.

നിലമ്പൂരിലെ വീട്ടിലിരുന്നാണ് ഷൈബിന്‍ കൊലപാതകങ്ങള്‍ ആസൂത്രണംചെയ്തതും വിശ്വസ്തരായ സംഘത്തെ അബുദാബിയില്‍ എത്തിച്ചതും. ഹാരിസിന്റെ ഫ്‌ളാറ്റിന് മുകളില്‍ മറ്റൊരു ഫ്‌ളാറ്റ് ഇവര്‍ക്ക് താമസിക്കാന്‍ നേരത്തെ വാടകയ്ക്ക് എടുത്തിരുന്നു.

ഷൈബിനുമായുള്ള രഹസ്യബന്ധത്തിന്റെ പേരില്‍ ഭാര്യയെ ഹാരിസ് മൊഴിചൊല്ലിയിരുന്നു. ഇതും ഹാരിസിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് ഷൈബിനെ എത്തിച്ചതായി പ്രതികള്‍ പറയുന്നുണ്ട്.

Content Highlights: nilambur shaba shareef and haris murder case accused shaibin ashraf

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented