കൊല്ലപ്പെട്ട ഷാബാ ഷരീഫ്, മുഖ്യപ്രതി ഷൈബിൻ അഷ്റഫ്
സുല്‍ത്താന്‍ബത്തേരി: നിലമ്പൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് റിട്ട. എസ്.ഐ. സുന്ദരനെ ചോദ്യംചെയ്യലിന് വിളിപ്പിച്ചു. മുഖ്യപ്രതി ഷൈബിന് അഷ്റഫുമായി ഇദ്ദേഹത്തിന് അടുത്തബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
നിലമ്പൂര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം കേണിച്ചിറ പോലീസാണ് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് അറിയിക്കാന്‍ വെള്ളിയാഴ്ച റിട്ട. എസ്.ഐ.യുടെ കോളേരിയിലെ വീട്ടിലെത്തിയത്. ഇദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല. പോലീസുമായി സഹകരിക്കുകയും ചെയ്തില്ലെന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ചയായിരുന്നു റിട്ട. എസ്.ഐ. ചോദ്യംചെയ്യലിന് നിലമ്പൂരില്‍ ഹാജരാവേണ്ടിയിരുന്നത്.
വയനാട്ടിലെ വിവിധ സ്റ്റേഷനുകളില്‍ എസ്.ഐ.യായി ജോലിചെയ്തിരുന്ന സുന്ദരന്‍, സര്‍വീസിലുള്ള കാലംമുതല്‍ത്തന്നെ ഷൈബിന് അഷ്റഫുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഷൈബിനെതിരേ മുമ്പുണ്ടായിരുന്ന കേസുകളെല്ലാം ഒതുക്കിത്തീര്‍ക്കാന്‍ സഹായിച്ചത് ഈ ഉദ്യോഗസ്ഥനാണെന്ന് ആരോപണമുണ്ടായിരുന്നു. ജോലിയില്‍നിന്ന് വിരമിച്ചശേഷം ഇയാള്‍ ഷൈബിന്റെ മുഴുവന്‍സമയ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇയാള്‍ക്ക് പ്രതിമാസം മൂന്നുലക്ഷം രൂപ വരെ ഷൈബിന് ശമ്പളം നല്‍കിയിരുന്നതായി നാട്ടുകാരോട് പറഞ്ഞിരുന്നു. കൊലക്കേസ് പുറത്തറിഞ്ഞതുമുതല്‍ റിട്ട. എസ്.ഐ.യും ഒളിവിലാണെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ നിഗമനം. റിട്ട. എസ്.ഐ.യാണ് തനിക്ക് നിയമോപദേശം നല്‍കുന്നതെന്ന് ഷൈബിന് അഷ്റഫും മുമ്പ് മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.
Content Highlights: nilambur healer murder case police will interrogate retired sub inspector
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..