കാസർകോട്ടെ പോലീസ് സംഘം പിടികൂടിയ നൈജീരിയൻ സ്വദേശിക്കൊപ്പം.
കാസര്‍കോട്: മരുന്ന് എത്തിക്കുന്ന ചുമതലയേറ്റെടുത്താല്‍ ഇരട്ടിലാഭം നല്‍കാമെന്ന് പറഞ്ഞ് കാസര്‍കോട് സ്വദേശിയില്‍നിന്ന് 43.20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. നൈജീരിയന്‍ സ്വദേശി ആന്റണി ഒഗനെറോബോ എഫിദേയെയാണ് കാസര്‍കോട് പോലീസ് സംഘം പിടികൂടിയത്.
വിദ്യാനഗര്‍ ജേണലിസ്റ്റ് നഗറിലെ മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ കെ. മാധവന്റെ പരാതിയിലായിരുന്നു കേസ്. ഈ വര്‍ഷം ജൂണ്‍ ഒന്‍പതിനും ജൂലായ് 18-നും ഇടയില്‍ പ്രതികള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് പല ദിവസങ്ങളിലായി പണം അയച്ചുകൊടുത്തെന്നും എന്നാല്‍ ലാഭമോ മുടക്കുമുതലോ തിരിച്ച് നല്‍കാതെ ചതിച്ചുവെന്നുമായിരുന്നു മാധവന്റെ പരാതി.
പ്രതികളെ പിടികൂടാന്‍ കാസര്‍കോട് പോലീസ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാര്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. ടീമിലെ എസ്.ഐ. പി. മധുസൂദനന്, എ.എസ്.ഐ. കെ.വി. ജോസഫ്, സി.പി.ഒ.മാരായ ബിജോഷ് വര്‍ഗീസ്, കെ. ഷാജു, കെ.ടി. അനില്‍ എന്നിവര്‍ ചേര്‍ന്നാണ് മൂന്ന് ദിവസത്തെ പ്രയത്നത്തിനൊടുവില്‍ ഞായറാഴ്ച വൈകീട്ട് ആറോടെ ബെംഗളൂരു ബദ്രഹള്ളിയില്നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളില്‍നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും എ.ടി.എം. കാര്‍ഡ്, മൂന്ന് പാസ്പോര്ട്ടുകള് തുടങ്ങിയവ പിടിച്ചെടുത്തു. നെതര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍നിന്നും തമിഴ്നാട് നാട്ടാല്നിന്നുമടക്കമുള്ള അഞ്ചുപേര്ക്കെതിരേയായിരുന്നു കേസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..