ആയുധങ്ങളും ആത്മീയ പുസ്തകങ്ങളും ഒപ്പം 'മൊസാദും'; 'ഡല്‍ഹിയുടെ ദാവൂദി'ല്‍നിന്ന് NIA പിടിച്ചെടുത്തത്


ആത്മീയ പുസ്തകങ്ങള്‍ വായിക്കുന്നത് നീരജിന്റെ പതിവായിരുന്നു. ഇതിനൊപ്പം മൊസാദ് അടക്കമുള്ള വിവിധ ഇന്റലിജന്‍സ് ഏജന്‍സികളെക്കുറിച്ചുള്ള പുസ്തകങ്ങളും രഹസ്യ ഓപ്പറേഷനുകള്‍ വിശദീകരിക്കുന്ന പുസ്തകങ്ങളും നീരജിന്റെ കൈവശമുണ്ടായിരുന്നു. 

പ്രതീകാത്മക ചിത്രം | PTI & ANI

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ നീരജ് ഭവാനയുടെ വീട്ടില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കണ്ടെടുത്തത് കോടിക്കണക്കിന് രൂപയുടെ പണമിടപാടിന്റെ രേഖകളും ആയുധങ്ങളും. സെപ്റ്റംബര്‍ 12-ാം തീയതി വടക്കന്‍ ഡല്‍ഹിയിലെ നീരജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സുപ്രധാന രേഖകളും ആയുധങ്ങളും പിടിച്ചെടുത്തത്.

മറ്റുള്ളവരില്‍നിന്ന് കൈക്കലാക്കിയ വസ്തുക്കളുടെ വിശദാംശങ്ങള്‍, മറ്റു ഗുണ്ടകള്‍ക്ക് നല്‍കേണ്ട തുകയുടെ കണക്കുകള്‍, ഇനി കിട്ടാനുള്ള പണത്തിന്റെ കണക്ക് തുടങ്ങിയ വിവരങ്ങളാണ് റെയ്ഡില്‍ കണ്ടെടുത്തത്. നീരജിന്റെ ഡയറിയില്‍നിന്ന് ചിലരുടെ വിലാസങ്ങളടക്കമുള്ള മറ്റുവിവരങ്ങളും എന്‍.ഐ.എ. സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ ചില ആത്മീയ പുസ്തകങ്ങളും മൊസാദ് അടക്കമുള്ള ഇന്റലിജന്‍സ് ഏജന്‍സികളെക്കുറിച്ചുള്ള പുസ്തകങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

'ഡല്‍ഹിയുടെ ദാവൂദ്' എന്ന പേരിലാണ് ഗുണ്ടാത്തലവനായ നീരജ് ഭവാന അറിയപ്പെടുന്നത്. അടുത്ത 60 ദിവസത്തേക്ക് ചെയ്യാനുള്ള പലകാര്യങ്ങളും ഇയാള്‍ ഡയറിയില്‍ കുറിച്ചുവച്ചിരുന്നതായാണ് വിവരം. ജയിലില്‍ കഴിയുന്ന ഗുണ്ടകളുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള പണത്തിന്റെ വിവരങ്ങളും ഡയറിയിലുണ്ടായിരുന്നു.

നിലവില്‍ ജയിലിലുള്ള തില്ലു താജ്പുരിയ എന്ന ഗുണ്ടാത്തലവന് മാസം തോറും നല്‍കുന്ന ലക്ഷക്കണക്കിന് രൂപയുടെ കണക്കുകള്‍ ഡയറിയില്‍ കുറിച്ചിരുന്നു. മറ്റൊരു ഗുണ്ടയായ നവീന്‍ ബാലിയുടെ പേരിന് നേരേ രണ്ട് ലക്ഷം രൂപ എന്നാണ് കുറിച്ചിട്ടിരുന്നത്. നവീനും നിലവില്‍ ജയിലിലാണ്. ഇതുപോലെ ജയിലില്‍ കഴിയുന്ന ഒട്ടേറെ ഗുണ്ടകളുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള പണത്തിന്റെ കണക്കുകള്‍ ഡയറിയിലുണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

പോലീസുകാര്‍ക്ക് നല്‍കുന്ന മാസപ്പടിയുടെ വിവരങ്ങളും നീരജ് ഭവാന ഡയറിയില്‍ കുറിച്ചിട്ടിരുന്നതായാണ് സൂചന. നൂറുകോടി രൂപ വിലവരുന്ന ഭൂമി പിടിച്ചെടുത്തിന്റെ വിശദാംശങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. ഇതില്‍ ഭൂമിയുടെ ആകെ വിലയുടെ 30 ശതമാനമാണ് തന്റെ കമ്മീഷനെന്നും നീരജ് എഴുതിവെച്ചിരുന്നു.

ആറ് പിസ്റ്റളുകള്‍, ഒരു റിവോള്‍വര്‍, ഒരു ഷോട്ട്ഗണ്‍ അടക്കമുള്ള ആയുധങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ മയക്കുമരുന്നും ഡിജിറ്റല്‍ ഉപകരണങ്ങളും ബിനാമി ഇടപാടുകളുടെ രേഖകളും ചില ഭീഷണിക്കത്തുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

ഗുണ്ടാപ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് നീരജ് ഭൂമികള്‍ വാങ്ങിക്കൂട്ടിയതായും ചില കടലാസ് കമ്പനികളുടെ പേരില്‍ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലിരിക്കുമ്പോള്‍ ആത്മീയ പുസ്തകങ്ങള്‍ വായിക്കുന്നത് നീരജിന്റെ പതിവായിരുന്നു. ഇതിനൊപ്പം മൊസാദ് അടക്കമുള്ള വിവിധ ഇന്റലിജന്‍സ് ഏജന്‍സികളെക്കുറിച്ചുള്ള പുസ്തകങ്ങളും രഹസ്യ ഓപ്പറേഷനുകള്‍ വിശദീകരിക്കുന്ന പുസ്തകങ്ങളും നീരജിന്റെ കൈവശമുണ്ടായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തരേന്ത്യയിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. സംഘം റെയ്ഡ് നടത്തിയത്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ചില ഭീകരവാദ കേസുകളില്‍ ഗുണ്ടാസംഘങ്ങള്‍ക്കും പങ്കുള്ളതായി വിവരമുണ്ടായിരുന്നു. ഇവരെല്ലാം വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെ നടത്തുന്നതായും വിവരങ്ങളുണ്ടായിരുന്നു. ഇതോടെയാണ് ഉത്തരേന്ത്യയിലെ പല ഗുണ്ടാസംഘങ്ങളും എന്‍.ഐ.എയുടെ നിരീക്ഷണത്തിലായത്.

Content Highlights: nia seized various documents and weapons from delhi dawood neeraj bawana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented