ശ്രീനിവാസന്‍ വധക്കേസ് NIA ഏറ്റെടുത്തേക്കും; റൗഫ് അടക്കമുള്ളവര്‍ക്ക് മുഖ്യപങ്കെന്ന് റിപ്പോർട്ട്


സി.എ.റൗഫിനെ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ(ഫയൽചിത്രം)

കൊച്ചി: പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ശ്രീനിവാസന്‍‌ വധം അടക്കമുള്ള കേസുകളുടെ വിവരങ്ങളുള്ളത്.

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ശ്രീനിവാസന്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, യഹിയ കോയ തങ്ങള്‍ എന്നിവര്‍ക്ക് ശ്രീനിവാസന്‍ വധക്കേസില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.



നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള സി.എ. റൗഫിന് ശ്രീനിവാസന്‍ വധക്കേസില്‍ പങ്കുണ്ടെന്ന് കേരള പോലീസും നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതിലും പ്രതികളെ ഒളിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചത് റൗഫ് ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

അതിനിടെ, ശ്രീനിവാസന്‍ വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായിരുന്ന രണ്ടുപേരെ കൂടി കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല സ്വദേശി അന്‍സാര്‍, പട്ടാമ്പി സ്വദേശി അഷ്‌റഫ് എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 34 ആയി. ഇതുവരെ 45 പേരെയാണ് പോലീസ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.

Content Highlights: nia report about palakkad rss worker sreenivasan murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented