ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എന്‍.ഐ.എയും; ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡ്


Photo: Twitter.com/ANI

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട അറുപതോളം കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്. ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണ് പോലീസുമായി സഹകരിച്ച് എന്‍.ഐ.എ. പരിശോധന നടത്തുന്നത്.

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധമുള്ള ഗോള്‍ഡി ബ്രാര്‍, ജഗ്ഗു ഭഗവാന്‍പുരിയ തുടങ്ങിയവരുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എന്‍.ഐ.എ. സംഘം പരിശോധന നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ചില ഭീകരവാദകേസുകളില്‍ ഗുണ്ടാസംഘങ്ങള്‍ക്കും പങ്കുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളും എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലായത്. ഇതില്‍ പലസംഘങ്ങള്‍ക്കും വിദേശബന്ധങ്ങളുണ്ടെന്നും അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.

Content Highlights: nia raids in north india to crackdown gangsters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented