കർണാടകയിലെ മംഗളൂരുവിൽ റെയ്ഡിനെത്തുന്ന എൻ.ഐ.എ. സംഘം | Photo: ANI
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഫുല്‍വാരി ശെരീഫ് കേസുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലെ 25 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ്. കേരളത്തിന് പുറമേ കര്‍ണാടകയിലും ബിഹാറിലുമാണ് റെയ്ഡ് നടക്കുന്നത്. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
ആക്രമണം ലക്ഷ്യമിട്ടും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായും ബിഹാറിലെ ഫുല്‍വാരി ശെരീഫില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളും സംഘടിച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഇവിടം കേന്ദ്രീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായി ആയുധ പരിശീലനം അടക്കം നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍നിന്നടക്കമുള്ളവര്‍ ഇവിടെ ആയുധ പരിശീലനത്തിന് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
2022 ജൂലായ് 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി രണ്ട് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെയാണ് ഫുല്‍വാരി ശെരീഫില്‍നിന്ന് പിടികൂടിയിരുന്നത്. ഇവര്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടവരാണെന്നും ഇതിനായി ഗൂഢാലോചന നടത്തിയിരുന്നതായും അന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നു. ജൂലായില്‍ ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2022 ജൂലായ് 22-നാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. ഫുല്‍വാരി ശെരീഫ് കേസില്‍ ഇതുവരെ 14 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: nia raids in kerala karnataka and bihar on pfi phulwari sharif case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..