എൻ.ഐ.എ. കസ്റ്റഡിയിലെടുത്ത സാദിഖ് | Screengrab: Mathrubhumi News
കൊല്ലം: ചവറയില്‍ എന്‍.ഐ.എ.യുടെ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സാദിഖിന്റെ വീട്ടിലാണ് എന്‍.ഐ.എ. സംഘം ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. പരിശോധനയ്ക്ക് പിന്നാലെ സാദിഖിനെ കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് എന്‍.ഐ.എ. സംഘം പരിശോധനയ്ക്ക് എത്തിയത്. ചവറ പോലീസും സഹായത്തിനുണ്ടായിരുന്നു. രാവിലെ ആറരവരെ പരിശോധ നീണ്ടു.
പോപ്പുലര്‍ഫ്രണ്ടിന്റെ ചില പരിപാടികളുമായി ബന്ധപ്പെട്ടതും വിവിധ യാത്രകള്‍ നടത്തിയതിന്റേതുമായ രേഖകളും റെയ്ഡില്‍ കണ്ടെടുത്തു. തുടര്‍ന്നാണ് സാദിഖിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. അതേസമയം, സാദിഖ് പോപ്പുലര്‍ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അനുഭാവി എന്നാണ് കരുതിയതെന്നും നാട്ടുകാര്‍ പറയുന്നു.
Content Highlights: nia raid in kollam chavara pfi worker in custody
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..