NIA റെയ്ഡ്: കേരളത്തില്‍ പിടിയിലായത് 25 പോപ്പുലര്‍ഫ്രണ്ടുകാര്‍, 14 പേരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും


മാതൃഭൂമി ന്യൂസ്

ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ദേശീയ പ്രസിഡന്റ് ഒ.എം.എ. സലാം, പ്രൊഫ. പി.കോയ, അഷ്‌റഫ് മൗലവി തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.  

എൻ.ഐ.എ. റെയ്ഡിൽ പ്രതിഷേധിച്ച് കണ്ണൂരിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർ നടത്തിയ പ്രകടനം(ഇടത്ത്) കൊച്ചി എൻ.ഐ.എ. ഓഫീസിന് മുന്നിൽ ഏർപ്പെടുത്തിയ കാവൽ(വലത്ത്) ഫോട്ടോ: ലതീഷ് പൂവത്തൂർ & ബി.മുരളീകൃഷ്ണൻ/ മാതൃഭൂമി

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേരളത്തില്‍നിന്ന് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ 14 പേരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം അടക്കമുള്ള നേതാക്കളെയാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത്. ഡല്‍ഹിയില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ചെയ്ത കേസിലായിരിക്കും ഇവരെ പ്രതിചേര്‍ക്കുക. ഇവരില്‍ എട്ടുപേരെ ഇതിനോടകം ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായും സൂചനയുണ്ട്.

രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ കേരളത്തില്‍നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ദേശീയ പ്രസിഡന്റ് ഒ.എം.എ. സലാം, പ്രൊഫ. പി. കോയ, അഷ്‌റഫ് മൗലവി തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

അറസ്റ്റിലായവരില്‍ 14 പേരെയാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത്. ബാക്കി 11 പേര്‍ക്കെതിരേ കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും.

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എന്‍.ഐ.എ. റെയ്ഡ് നടത്തിയത്. രാജ്യവ്യാപകമായി 106 പേരെയാണ് റെയ്ഡിന് പിന്നാലെ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത്. കേരളത്തില്‍ മാത്രം എഴുപതോളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നു. ഏറ്റവും കൂടുതല്‍പേരെ കസ്റ്റഡിയിലെടുത്തതും കേരളത്തില്‍നിന്നാണ്. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്ന് 20 പേരും തമിഴ്‌നാട്ടില്‍നിന്ന് പത്തുപേരും പുതുച്ചേരിയില്‍നിന്ന് മൂന്നുപേരും അസമില്‍നിന്ന് ഒമ്പതുപേരും അറസ്റ്റിലായിട്ടുണ്ട്.

Content Highlights: nia raid at popular front of india premises 25 arrested from kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented