PFI-ക്ക് ബദല്‍സംഘടന വരാതിരിക്കാന്‍ കര്‍ശന നിരീക്ഷണം; വിവരങ്ങള്‍ ശേഖരിച്ച് NIA


ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.

NIA | Photo: PTI

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) നിരോധനത്തിനുശേഷം ബദല്‍സംഘടന രംഗത്തുവരാതിരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). സന്നദ്ധസംഘടനകളുടെ രജിസ്‌ട്രേഷന്‍, അസാധാരണമായ കൂട്ടായ്മകള്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവയെല്ലാം എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലാണ്.

നിരോധനത്തിനുമുന്‍പുതന്നെ പി.എഫ്.ഐ. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിവരങ്ങള്‍ എന്‍.ഐ.എ. ശേഖരിച്ചിരുന്നു. ഇവരുടെ തൊഴിലിടങ്ങള്‍, ഇവര്‍ പോകുന്ന സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരം എന്‍.ഐ.എ.യുടെ കൈവശമുണ്ട്.പ്രവര്‍ത്തകര്‍ സംഘടിക്കുന്ന സ്ഥലങ്ങള്‍, സാമൂഹികമാധ്യമങ്ങളിലെ കമന്റുകള്‍, സംഘടനയുടെ ഓഫീസുകള്‍ എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നേതാക്കളുടെ സാമ്പത്തികവിവരങ്ങള്‍, സംഘടനയുടെ പ്രവര്‍ത്തനത്തിന് സഹായം നല്‍കിയവര്‍, സഹായം നല്‍കിയവരുടെ സാമ്പത്തികസ്രോതസ്സ്, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.തീവ്ര ആശയവുമായി മറ്റേതെങ്കിലും ഇടപെടലുകള്‍ നടത്തുന്നവരെയും നിരീക്ഷിക്കും. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍: നഷ്ടം ഈടാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണം -ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലെ അക്രമസംഭവങ്ങളിലുണ്ടായ നഷ്ടം ഈടാക്കാന്‍ സ്വീകരിച്ച നടപടികള്‍കൂടി വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.

മിന്നല്‍ ഹര്‍ത്താലിനെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. നഷ്ടങ്ങള്‍ക്ക് കാരണക്കാരായവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്ന നടപടികളുടെ പുരോഗതിയടക്കം വ്യക്തമാക്കണം. ഹര്‍ജി മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

നഷ്ടപരിഹാരമായി അഞ്ചുകോടിരൂപ കെട്ടിവെക്കണമെന്നതില്‍ ഇളവുവേണമെന്ന ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുടെ ആവശ്യം കോടതി തള്ളി.

Content Highlights: nia collects more details about former pfi leaders and workers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented