പ്രതീകാത്മക ചിത്രം | PTI
ലഖ്നൗ: ഗര്‍ഭം മറച്ചുവെച്ച് ഭാര്യയും ഭാര്യവീട്ടുകാരും വഞ്ചിച്ചെന്ന് ആരോപിച്ച് യുവാവിന്റെ പരാതി. ഒന്നരമാസം മുമ്പ് വിവാഹം കഴിഞ്ഞ യുവാവാണ് ഭാര്യ നാലുമാസം ഗര്‍ഭിണിയാണെന്നും ഭാര്യവീട്ടുകാര്‍ വഞ്ചിച്ചുവെന്നും ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.
ഒരു ബന്ധു വഴിയാണ് യുവാവിന് തൊട്ടടുത്ത ജില്ലയില്‍ താമസിക്കുന്ന യുവതിയുടെ വിവാഹാലോചന വന്നത്. തുടര്‍ന്ന് ഒന്നരമാസം മുമ്പ് ഇരുവരും വിവാഹിതരായി. എന്നാല്‍ അടുത്തിടെ ഭാര്യയ്ക്ക് വയറുവേദന വന്നതോടെയാണ് ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. വയറുവേദനയെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. ഈ പരിശോധനയിലാണ് യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതെന്നും പരാതിയില്‍ പറയുന്നു.
യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭര്‍തൃവീട്ടുകാര്‍ ഇവരെ ആശുപത്രിയില്‍നിന്ന് തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം അവരുടെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചാണ് വിവാഹം നടത്തിയതെന്നുമാണ് പരാതിയില്‍ പറയുന്നത്. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കോല്‍ഹൂയ് എസ്.എച്ച്.ഒ. അഭിഷേക് സിങ് പറഞ്ഞു.
Content Highlights: newlywed bride found four month pregnant her husband filed complaint
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..