വിവാഹം മൂന്നുമാസം മുമ്പ്, അരുംകൊലയ്ക്ക് കാരണം സംശയം? നിലവിളക്കുകൊണ്ട് തലയ്ക്കടിച്ചു, വയറില്‍ കുത്തി


അനീഷിന് ഭാര്യയെക്കുറിച്ചുണ്ടായിരുന്ന സംശയമാണ് വഴക്കിന് കാരണമായിരുന്നത്. കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അനീഷ് ഭാര്യയെ കൊലപ്പെടുത്തിയത്. 

Screengrab: Mathrubhumi News

തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിന്റെ കൊലപാതകത്തിന് കാരണമായത് ഭര്‍ത്താവിന്റെ സംശയമെന്ന് നിഗമനം. മൂന്നുമാസം മുമ്പ് വിവാഹിതയായ ആലപ്പുഴ സ്വദേശി നിഖിത(26)യെയാണ് ഭര്‍ത്താവ് അനീഷ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വര്‍ക്കല അയന്തിയിലെ അനീഷിന്റെ വീട്ടിലായിരുന്നു ദാരുണമായ സംഭവം.

ജൂലായ് എട്ടാം തീയതിയാണ് നിഖിതയും അനീഷും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും വിദേശത്തേക്ക് പോയി. പത്തുദിവസം മുമ്പാണ് നവദമ്പതിമാര്‍ നാട്ടില്‍ തിരിച്ചെത്തിയത്. അനീഷിന്റെ കാലിന് പരിക്കേറ്റതിനാല്‍ ഇതിന്റെ ചികിത്സയ്ക്കായാണ് ഇരുവരും നാട്ടില്‍ വന്നത്. എന്നാല്‍ ദമ്പതിമാര്‍ക്കിടയില്‍ വഴക്കും തര്‍ക്കവും ഉണ്ടായിരുന്നതായാണ് വിവരം.

അനീഷിന് ഭാര്യയെക്കുറിച്ചുണ്ടായിരുന്ന സംശയമാണ് വഴക്കിന് കാരണമായിരുന്നത്. കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അനീഷ് ഭാര്യയെ കൊലപ്പെടുത്തിയത്.

നിലവിളയ്ക്ക് കൊണ്ട് തലയ്ക്കടിച്ചും വയറില്‍ കുത്തിയുമാണ് അനീഷ് ഭാര്യയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

സംഭവസമയം അനീഷിന്റെ വീട്ടില്‍ മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. ഇവരെ ഉള്‍പ്പെടെ പോലീസ് വിശദമായി ചോദ്യംചെയ്യും. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. വിവരമറിഞ്ഞ് ആലപ്പുഴയില്‍നിന്ന് നിഖിതയുടെ ബന്ധുക്കളും വര്‍ക്കലയില്‍ എത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Content Highlights: newly wed woman nikhitha killed by husband aneesh in varkala trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented