Screengrab Courtesy: Youtube.com/SumanTv
ഹൈദരാബാദ്: രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും നവവരനും അച്ഛനും ചേര്‍ന്ന് വെട്ടിക്കൊന്നു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ചിന്താലമുനി സ്വദേശിയായ ശ്രാവണ്‍കുമാറും(28) അച്ഛന്‍ വെങ്കടേശ്വരലുവുമാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ശ്രാവണിന്റെ ഭാര്യ കൃഷ്ണവേണി(23) അമ്മ രമാദേവി(50) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ശ്രാവണിന്റെ ഭാര്യാപിതാവായ പ്രസാദിന് ഗുരുതരപരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്.
ചൊവ്വാഴ്ച ശ്രാവണ്‍കുമാറിന്റെ വീട്ടില്‍വെച്ചാണ് ദാരുണമായ സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തെലങ്കാന വാനപര്‍ഥി സ്വദേശിനിയായ കൃഷ്ണവേണിയും ശ്രാവണ്‍കുമാറും മാര്‍ച്ച് ഒന്നാംതീയതിയാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനുംദിവസങ്ങള്‍ക്ക് ശേഷം ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ശ്രാവണിന് സംശയമുണ്ടായി. കൃഷ്ണവേണിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയിട്ടും ഇവരുടെ മാതാപിതാക്കള്‍ ഈ ബന്ധം അവസാനിപ്പിക്കാന്‍ശ്രമിച്ചില്ലെന്നും ഇയാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഭാര്യയെയും മാതാപിതാക്കളെയും വകവരുത്താന്‍ ശ്രാവണ്‍ തീരുമാനിച്ചത്. ഇതിനെ അച്ഛന്‍ പിന്തുണയ്ക്കുകയും ചെയ്തു.
ഹൈദരാബാദിലെ സ്വകാര്യബാങ്കില്‍ ജീവനക്കാരനായ ശ്രാവണ്‍കുമാര്‍ ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് കുര്‍ണൂലിലെ വീട്ടില്‍ തിരിച്ചെത്തിയത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച കൃഷ്ണവേണിയും മാതാപിതാക്കളും ഇവിടേക്കെത്തി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ശ്രാവണും അച്ഛനും ചേര്‍ന്ന് മൂവരെയും ആക്രമിച്ചത്.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചോരവാര്‍ന്നാണ് കൃഷ്ണവേണിയും രമാദേവിയും മരിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കൃഷ്ണവേണിയുടെ അച്ഛന്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കൃത്യം നടത്തിയശേഷം പ്രതികള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിശദമായ അന്വേഷണം തുടരുകയാണെന്നും കുര്‍ണൂല്‍ ഡി.എസ്.പി. കെ.വി. മഹേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: newly wed man killed his wife and mother in law in kurnool along with his father
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..