വിവാഹം കഴിഞ്ഞ് രണ്ടുമാസം, 18-കാരി ഭര്‍തൃവീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍


അല്‍ക്കയുടെയും പ്രജീഷിന്റെതും പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമാവുന്നതേയുള്ളൂ.

അൽക്ക

ഉള്ളിയേരി(കോഴിക്കോട്): കോക്കല്ലൂരിലെ രാരോത്ത്കണ്ടി അല്‍ക്ക (18)യെ കന്നൂരിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എടച്ചേരിപ്പുനത്തില്‍ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.20-നാണ് ഷാളില്‍ തൂങ്ങിയനിലയില്‍ കണ്ടത്.

ഭര്‍ത്താവ് പ്രജീഷ് വീട്ടിലില്ലായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ജോലിക്കുപോയതായിരുന്നു. പ്രജീഷിന്റെ അച്ഛന്‍ ഉച്ചഭക്ഷണത്തിന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.

അല്‍ക്കയുടെയും പ്രജീഷിന്റെതും പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമാവുന്നതേയുള്ളൂ. അത്തോളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹംകോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്‍: സുരേഷ് ബാബു. അമ്മ: മിനി. സഹോദരന്‍: അജില്‍ബാബു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: newly wed girl found dead in husband home in ulliyeri kozhikode

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented