സുവർണ
നെന്മാറ: പത്തൊമ്പതുകാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തേവര്‍മണി വീട്ടില്‍ സുധാകരന്റെ ഭാര്യ സുവര്‍ണയാണ് (19) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചനിലയില്‍ കണ്ടത്. ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം.
ഇതിനുമുമ്പും രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തൂങ്ങിമരിച്ചതാണെന്നും ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും കാണപ്പെട്ടില്ലെന്നും പോലീസ് പറഞ്ഞു. കുത്തനൂര്‍ മാറോണിവീട്ടില് കണ്ണന്-സിന്ധു ദമ്പതിമാരുടെ മകളാണ് സുവര്‍ണ. സുകന്യ, സുബിന് എന്നിവര്‍ സഹോദരങ്ങളാണ്. സുവര്‍ണയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: newly wed girl found dead at husbands home in palakkad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..