വിവാഹപ്പിറ്റേന്ന് ദമ്പതിമാർ മുറിയിൽ മരിച്ചനിലയിൽ; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടംറിപ്പോർട്ട്, ദുരൂഹത


1 min read
Read later
Print
Share

ഹൃദയാഘാതമാണ് ഇരുവരുടെയും മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ഹൃദയസംബന്ധമായ അസുഖങ്ങളില്ലാത്ത രണ്ടുപേരും ഒരേസമയം ഹൃദയാഘാതം മൂലം മരണപ്പെട്ടെന്നതാണ് സംശയത്തിനിടയാക്കുന്നത്.

Screengrab: Youtube.com/UP Tak

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് പിറ്റേദിവസം നവദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോദിയ സ്വദേശികളായ പ്രതാപ് യാദവ്(24) ഭാര്യ പുഷ്പ(22) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. അതേസമയം, ഹൃദയാഘാതമാണ് ഇരുവരുടെയും മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ഹൃദയസംബന്ധമായ അസുഖങ്ങളില്ലാത്ത രണ്ടുപേരും ഒരേസമയം ഹൃദയാഘാതം മൂലം മരണപ്പെട്ടെന്നതാണ് സംശയത്തിനിടയാക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും മരിച്ചവരുടെ ആന്തിരാകാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും ബല്‍റാംപുര്‍ എസ്.പി. പ്രശാന്ത് വര്‍മ പറഞ്ഞു.

മേയ് 30-ാം തീയതി രാത്രിയായിരുന്നു പ്രതാപ് യാദവിന്റെയും പുഷ്പയുടെയും വിവാഹം. വിവാഹചടങ്ങുകള്‍ക്ക് ശേഷം ബുധനാഴ്ച വൈകിട്ടോടെ ഇരുവരും പ്രതാപിന്റെ വീട്ടിലെത്തി. രണ്ടുദിവസത്തോളം നീണ്ട വിവാഹചടങ്ങുകളുടെ ക്ഷീണം കാരണം നവദമ്പതിമാരും വീട്ടിലെ മറ്റുള്ളവരും ബുധനാഴ്ച രാത്രി നേരത്തെ ഉറങ്ങാന്‍പോയി. എന്നാല്‍, വ്യാഴാഴ്ച ഉച്ചകഴിഞ്ഞിട്ടും നവദമ്പതിമാര്‍ കിടപ്പുമുറിക്കുള്ളില്‍നിന്ന് പുറത്തുവന്നില്ല. സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്ന് പരിശോധിച്ചതോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയില്‍ ബലംപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്. ആരും മുറിയില്‍ അതിക്രമിച്ച് കയറിയതിന്റെ അടയാളങ്ങളില്ല. ഇരുവരുടെയും ശരീരത്തില്‍ മുറിവോ മറ്റുപരിക്കുകളോ ഇല്ലെന്നും പോലീസ് പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച രാത്രി പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരുടെയും മരണകാരണം ഹൃദയാഘാതമാണെന്നാണ് പറയുന്നത്. എന്നാല്‍ ഈ കണ്ടെത്തല്‍ പോലീസിനെ കൂടുതല്‍ കുഴപ്പിക്കുന്നതാണ്. ഇരുവര്‍ക്കും നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടുപേരും ഹൃദയാഘാതം മൂലം മരണപ്പെട്ടതില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. അതിനിടെ, ദമ്പതിമാരുടെ മുറിയില്‍ വെന്റിലേഷന്‍ ഇല്ലായിരുന്നുവെന്നും ചില പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

നിലവില്‍ രണ്ടുപേരുടെയും ആന്തരികാവയവങ്ങള്‍ ലഖ്‌നൗവിലെ ഫൊറന്‍സിക് ലാബില്‍ രാസപരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. ബുധനാഴ്ച ഇരുവരും കഴിച്ച ഭക്ഷണം എന്തെല്ലാമാണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ദമ്പതിമാരുടെ കിടപ്പുമുറിയില്‍ ഫൊറന്‍സിക് സംഘവും കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.

Content Highlights: newly wed couple found dead in room a day after marriage in baharaich uttar pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
greeshma sharon murder

1 min

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി; ഒന്നും പറയാനില്ലെന്ന് പ്രതികരണം

Sep 26, 2023


usa murder

1 min

കോളേജിലെ 'രഹസ്യം' അറിയരുത്;ഫ്രൈയിങ് പാൻ കൊണ്ട് അടി, കഴുത്തിൽ കുത്തിയത് 30 തവണ; അമ്മയെ കൊന്ന് 23-കാരി

Sep 26, 2023


kadakkal soldier fake pfi stamping

1 min

അഞ്ചുമാസത്തെ തയ്യാറെടുപ്പ്, ദേശീയശ്രദ്ധനേടാൻ ശ്രമം; വർഗീയലഹളയ്ക്ക് ശ്രമിച്ചതിനടക്കം സൈനികനെതിരേ കേസ്

Sep 26, 2023


Most Commented