സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച 21-കാരി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍


പ്രണയത്തിലായിരുന്ന അമലും അഫ്‌സാനയും ഒന്നരവര്‍ഷം മുമ്പാണ് വിവാഹിതരായത്.

Screengrab: Mathrubhumi News

തൃശ്ശൂര്‍: പെരിഞ്ഞനത്ത് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. കരൂപ്പടന്ന സ്വദേശിനി അഫ്‌സാന(21)യാണ് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്‌സാനയുടെ ഭര്‍ത്താവ് കൊറ്റംകുളം സ്വദേശി അമലിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റിമാന്‍ഡിലാണ്.

ഓഗസ്റ്റ് ഒന്നാം തീയതിയാണ് അഫ്‌സാന ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്‌സാനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ പരാതി. ഇത്തേതുടര്‍ന്നാണ് അഫ്‌സാന ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പ്രണയത്തിലായിരുന്ന അമലും അഫ്‌സാനയും ഒന്നരവര്‍ഷം മുമ്പാണ് വിവാഹിതരായത്. മൂന്നുമാസത്തോളം അമലിന്റെ വീട്ടില്‍ താമസിച്ചിരുന്ന ഇരുവരും പിന്നീട് വീട്ടുകാരുമായി അകന്ന് മൂന്നുപീടികയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. ഫ്‌ളാറ്റില്‍ താമസിക്കുന്നതിനിടെ അമല്‍ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സമീപവാസികളടക്കം ആരോപിക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു.

അഫ്‌സാനയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയിലാണ് അമലിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: newly married woman dies after suicide attempt in thrissur husband arrested by police afsana amal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented